Latest News

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച് പോലീസ്; സംഭവം ഭാര്യയുമായി നടന്ന വാക്കേറ്റത്തില്‍ പോലീസിനെ ഫ്‌ളാറ്റില്‍  വിളിച്ചുവരുത്തിയതിന് പിന്നാലെ

Malayalilife
 മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച് പോലീസ്; സംഭവം ഭാര്യയുമായി നടന്ന വാക്കേറ്റത്തില്‍ പോലീസിനെ ഫ്‌ളാറ്റില്‍  വിളിച്ചുവരുത്തിയതിന് പിന്നാലെ

പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടന്‍ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടന്‍ മദ്യലഹരിയില്‍ ആണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറഞ്ഞു. 

വൈകീട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കി തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസ് സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുത്തു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്റെ ഫ്‌ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കം വിനായകന്റെ ഫ്‌ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്‌ലാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നത്. 

എന്നാല്‍ സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്‌ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജറാക്കി. വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ മാധ്യമങ്ങളോട് തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്ന് വിനായകന്‍ പറഞ്ഞു. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ, താന്‍ പെണ്ണുപിടിയനാണ് എന്ന് വരെ പറയും എന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയം രാത്രിയോടെ വിനായകനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

Read more topics: # വിനായകന്‍
vinayakan police case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക