വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ വേറിട്ട വ്യക്തിത്വമായി മാറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം., ന്നാ താന്‍ കേസ് കൊട്, എന്നീ ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ ചിത്രങ്ങള്‍.
ഏറെ ശ്രദ്ധേയമായ'മദനോത്സവം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ്.'
ഇപ്പോള്‍ ഈ സംവിധായകന്‍ ഒരുക്കുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാകട്ടെ വ്യത്യസ്ഥമായ ചില കാരണങ്ങളാല്‍ ഇതിനകം ചലച്ചിത്ര വൃത്തങ്ങളില്‍ ഏറ്റ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ സ്പിന്‍ ഓഫ് ചിത്രമെന്നതാണ് ഈ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നത്.ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളല്ലാത്തവരെ കേന്ദ്രമാക്കി സിനിമ ചെയ്യുന്ന രീതിക്കാണ് സ്പിന്‍ ഓഫ് ഫിലിം എന്നു പറയുന്നത്.സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ ഈ സുരേശനും സുമലതയും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്.'
കേന്ദ്രകഥാപാത്രങ്ങളല്ലങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നതും കൗതുകകരവുമായിരുന്നു ഈ കഥാപാത്രങ്ങള്‍.രാജേഷ് മാധവനും ചിത്രാ നായരുമാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചത്.ഇവര്‍ തന്നെ യഥാക്രമം സുരേശനേയും സുമലതയേയും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു '
ഈ കഥാപാത്രങ്ങള്‍ ഇന്ന് മലയാളി പ്രേക്ഷകന്റെ ഏറെ കൗതുകമായിരിക്കുക
യാണ്.രതീഷ് ബാലകൃഷ്ണപ്പൊതി വാളിന്റെ കഴിഞ്ഞ ചിത്രങ്ങളിലെ ക്ലിപ്പിംഗ്‌സുകള്‍ കൂട്ടിയിണക്കി മേക്കിംഗ് വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു അതിലൂടെ ഈ സംവിധായക പ്രതിഭയുടെ മികവ് പ്രേക്ഷകര്‍ക്ക് ഏറെ വ്യക്തമാക്കുകയും ചെയ്യുന്നു.
ആരെയും എളുപ്പത്തില്‍ ആകര്‍ഷിക്കത്തക്കവിധത്തിലാണ് ഈ മേക്കിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ സജീവമായിരിക്കുന്നത്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നൂറ്റിയിരുപതു ദിവസത്തിനു മേല്‍ നീണ്ടു നില്‍ക്കുന്നതാണ്.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ഏതാനും പ്രമുഖ താരങ്ങളും പയ്യന്നൂരിലും പരിസരങ്ങളിലും വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോരുന്ന നിരവധി കലാകാരന്മാരും അണിനിരക്കുന്നു.സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയുമാണു് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഗാനങ്ങള്‍ - വൈശാഖ് സുഗുണന്‍'
സംഗീതം. ഡോണ്‍ വിന്‍സന്റ്.
ഛായാഗ്രഹണം - സബിന്‍ ഊരാളു കണ്ടി.
എഡിറ്റിംഗ് - ആകാശ് തോമസ്.
കലാസംവിധാനം -ജിത്തു സെബാസ്റ്റ്യന്‍ - മിഥുന്‍ ചാലിശ്ശേരി.
മേക്കപ്പ് - ലിബിന്‍ മോഹന്‍
കോസ്റ്റും ഡിസൈന്‍ - ലിജി പ്രേമന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ബിനു മണമ്പൂര്‍ '
വാഴൂര്‍ ജോസ്.