Latest News

മലയാളത്തിലെ എഎംഎംഎയിലെ അടി തമിഴിലെത്തുമ്പോൾ

സ്വന്തം ലേഖകൻ
topbanner
മലയാളത്തിലെ എഎംഎംഎയിലെ അടി തമിഴിലെത്തുമ്പോൾ

ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്ത് വരുന്ന അവസരത്തിൽ നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സിനിമയിൽ അവസരം തേടി വരുന്നവർ അനുഭവിക്കേണ്ടി വരുന്നത് കഠിനമായ ലൈംഗിക ചൂഷണമാണെന്നാണ് ശ്രീ റെഡ്ഢി ആരോപിച്ചത്. ഒപ്പം തനിക്കുണ്ടായ ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയും സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ നടുറോഡിൽ വെച്ച് അർധ നഗ്‌നയായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സിനിമയിലെ ചില താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേരിൽ ശ്രീറെഡ്ഢി ലൈംഗികാരോപണം ഉന്നയിച്ചത്. നടന്മാരായ രാഘവ ലേറൻസ്, ശ്രീകാന്ത്, നാനി, സുന്ദർ സി, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി സംവിധായകരായ എ. ആർ മുരുഗദാസ്, ശിവ കൊരട്ടാല, ഗായകൻ ശ്രീറാം എന്നിവർക്കെതിരെ ആരോപണവുമായാണ് ശ്രീറെഡ്ഢി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആരോപണ വിധേയരായവർ ഇത് നിഷേധിക്കുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് നടനും തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹിയുമായ കാർത്തി പ്രതികരണവുമായി എത്തിയത്. ശ്രീ റെഡ്ഢിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ ആർക്കും നടപടിയെടുക്കാൻ സാധ്യമല്ല. അവർക്കതെിരെ കൗൺസിലിലെ അംഗങ്ങൾ പരാതി നൽകിയാൽ നമുക്ക് നടപടിയെടുക്കാമെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ കടക്കുട്ടി സിങ്കത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നടി ശ്രീറെഡ്ഢി തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്.

ഇനിയും പലരുടേയും മുഖംമൂടി അഴിയാനുണ്ടെന്നും ശ്രീ റെഡ്ഢി വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള മുൻനിര നായികമാരുടെ എണ്ണം തന്റെയിനേക്കാളും വലുതാണെന്നും ശ്രീറെഡ്ഢി പറയുന്നു. നടി ശ്രീ റെഡ്ഢി നടൻ സുന്ദർ സിക്കെതിരെ ആരോപണവുമായി വന്നതിന് പിന്നാലെ നടിയും സുന്ദർസിയുടെ ഭാര്യയുമായ ഖുശ്‌ബു പ്രതികരണവുമായി എത്തിയിരുന്നു. ശ്രീറെഡ്ഢിക്കെതിരെ കടുത്ത വിമർശനമാണ് ഖുശ്‌ബു നടത്തിയത്. ഇതോടെ മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങളെ പോലെ തെന്നിന്ത്യൻ സിനിമാ ലോകവും മാറുകയാണ്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൊലീസ് പ്രതിയാക്കി കുറ്റപത്രം കൊടുത്തിട്ടും നടൻ ദിലീപിനെ താര സംഘടന സംരക്ഷിക്കുകയാണ്. ഇതിന് സമാനമാണ് തമഴിലേയും അവസ്ഥയെന്നാണ് വിലയിരുത്തൽ.

Read more topics: # ശ്രീ റെഡ്ഢി
sree raddi amma issues

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES