ടെലിവിഷനിലൂടെയാണ് ഷമ താരമാകുന്നത്. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. തനിക്ക് സൂപ്പര്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് താരം. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നത്.
തുടക്കത്തില്‍ എന്നെ കെട്ടിപ്പിടിക്കുന്ന ഭാഗം ഉണ്ടായിരുന്നില്ല. പക്ഷെ എന്തുകൊണ്ടോ അയാള്‍ക്ക് എന്നെ കെട്ടിപ്പിടിക്കണം എന്ന് തോന്നി. ഷൂട്ടിനിടെ അയാള്‍ ഇപ്രവൈസ് ചെയ്യുകയും ഭാര്യയായി അഭിനയിക്കുന്ന എന്റെ കഴുത്തില്‍ മാലയണിയിച്ച ശേഷം വട്ടം കറക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. എനിക്കത് അസ്വസ്ഥതയുണ്ടാക്കി. അത്തരത്തിലൊരു അനുഭവം ആദ്യമായിട്ടാണ്'' എന്നാണ് ഷമ പറയുന്നത്.
'ഞാന്‍ ഒരുപാട് പേരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ആണ്‍ സുഹൃത്തുക്കളുമുണ്ട്. അവരൊന്നും ഒരിക്കലും അത്തരത്തിലൊരു തോന്നല്‍ എന്നിലുണ്ടാക്കിയിട്ടില്ല. അതെന്നെ ഞെട്ടിച്ചു. അയാള്‍ സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്തിനാണ് ഇതുപോലെ നാടകം അയാള്‍ കളിക്കുന്നത്? എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങളിലൊന്നാണത്. അയാളെ ആദ്യമായിട്ടാണ് കാണുന്നത്. അയാളുടെ പെരുമാറ്റത്തില്‍ എന്തോ പ്രശ്നമുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും അയാള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്യില്ല.
അതേസമയം തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്നും താന്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഷമ വെളിപ്പെടുത്തുന്നുണ്ട്. അന്ന് തന്നെ രക്ഷിച്ചത് വീട്ടികാരാണെന്നാണ് ഷമ പറയുന്നത്. ''പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ വളരെ മോശം അവസ്ഥയിലായിരുന്നു. കടുത്ത വിഷാദരോഗിയായിരുന്നു ഞാന്‍. ബൈപോളാര്‍ ഡിസോര്‍ഡര്‍ ആയിരുന്നു. എന്റെ മുത്തശ്ശിയ്ക്കും ബൈപോളാര്‍ ഡിസോര്‍ഡര്‍ ആയിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ജെനറ്റിക് പ്രശ്നമാണ്. അവര്‍ ചെയ്തിരുന്നത് കണ്ട് പലരും ബാധകേറിയതാണെന്ന് പറഞ്ഞിരുന്നു. ഞാനും അതൊക്കെ ചെയ്തിരുന്നു. പക്ഷെ ഇന്നത്തെ കാലവും, എനിക്ക് അറിവും ഉള്ളതിനാല്‍ അത് ബാധയല്ലെന്ന് തിരിച്ചറിയാന്‍ സാധിച്ചു. അപ്പോഴാണ് ഞാന്‍ കരിയര്‍ ഉപേക്ഷിക്കുകയും ഇന്‍ഡസ്ട്രിയില്‍ നിന്നും പോകുന്നതും'' ഷമ പറയുന്നു.
''ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് എന്നെ രക്ഷിച്ചത് കുടുംബമാണ്. പുതിയൊരു ജീവിതം തരണമേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുറേ ഉറക്കുഗുളികള്‍ എടുത്തു കഴിച്ചു. ബാങ്ക് ഡീറ്റെയില്‍സ് എല്ലാം സഹോദരന് നല്‍കി. അമ്മയോടും സഹോദരനോടും എന്നെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്നു. പക്ഷെ അവര്‍ക്ക് എങ്ങനെയോ കാര്യം മനസിലായി. വീട്ടുകാര്‍ ഓടി വന്ന് എടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയി'' എന്നാണ് ഷമ പറയുന്നത്. അതേസമയം ആത്മഹത്യാ ശ്രമം ആയതിനാല്‍ ആശുപത്രിക്കാര്‍ തന്നെ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് കുടുംബ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് ചികിത്സ നടത്തിയതെന്നുമാണ് ഷമ പറയുന്നത്.
ഈ സംഭവത്തിന് ശേഷണുള്ള മൂന്ന് വര്‍ഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമെന്നാണ് ഷമ പറയുന്നത്. മുറിയില്‍ നിന്നും പുറത്തു വരാതെ സദാസമയം കരയുകയായിരുന്നു. ഉള്ളില്‍ വല്ലാതൊരു ശൂന്യതയും സങ്കടവുമാണ് താന്‍ അനുഭവിച്ചത്. താന്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തെന്നും ഷമ പറയുന്നു.