Latest News

ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകന്‍ അരിന്ദം സില്ലിനെ പുറത്താക്കി ഡയറക്ടേഴ്സ് അസോസിയേഷന്‍

Malayalilife
 ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകന്‍ അരിന്ദം സില്ലിനെ പുറത്താക്കി ഡയറക്ടേഴ്സ് അസോസിയേഷന്‍

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ (ഡിഎഇഐ)യില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക തെളിവുകള്‍ കണക്കിലെടുത്താണ് ഡിഎഇഐ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരോപണങ്ങള്‍ പൂര്‍ണ്ണമായി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സില്ലിനെ സസ്പെന്‍ഡ് ചെയ്യുന്നുവെന്ന് അസോസിയേഷന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സില്‍ തന്റെ കവിളില്‍ ചുംബിച്ചതായി നടി ആരോപിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് സില്‍ സിനിമയുടെ സെറ്റിലെ ഒരു വനിതാ അഭിനേതാവിനോട് അനുചിതമായ പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സില്‍ തന്റെ കവിളില്‍ ചുംബിച്ചതായി നടി ആരോപിച്ചു. ഈ നടി സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. 

വെള്ളിയാഴ്ച വനിത കമ്മീഷന് മുന്നില്‍ ഹാജറായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇത് സംഭവത്തില്‍ സില്ലിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ്  ഡയറക്ടേഴ്സ് അസോസിയേഷന്റെ നടപടി. 

sexual allegation director fired

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES