'അച്ഛന്റെ മരണശേഷം വിഷാദത്തില്‍;  മുറിയില്‍ നിന്നും പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ കവിതകള്‍ കൂട്ടായെത്തി;എഴുതിയ കവതികള്‍ താന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു; അന്തരിച്ച നടി സൗന്ദര്യയുമായുള്ള അടുപ്പം പറഞ്ഞ് സത്യന്‍ അന്തിക്കാട് 

Malayalilife
 'അച്ഛന്റെ മരണശേഷം വിഷാദത്തില്‍;  മുറിയില്‍ നിന്നും പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ കവിതകള്‍ കൂട്ടായെത്തി;എഴുതിയ കവതികള്‍ താന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു; അന്തരിച്ച നടി സൗന്ദര്യയുമായുള്ള അടുപ്പം പറഞ്ഞ് സത്യന്‍ അന്തിക്കാട് 

അന്തരിച്ച നടി സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് . മലയാളികള്‍ക്ക് 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', 'കിളിച്ചുണ്ടന്‍ മാമ്പഴം' എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ സൗന്ദര്യയുടെ അപ്രതീക്ഷിതമായ വിയോഗം വലിയ നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സൗന്ദര്യയുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു. 

സൗന്ദര്യയുടെ വ്യക്തിജീവിതത്തിലെ ഒരു മറക്കാനാവാത്ത രഹസ്യം കൂടിയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സൗന്ദര്യ കവിതകളെഴുതുമായിരുന്നുവെന്നും, ലളിതമായ ഇംഗ്ലീഷിലുള്ള തന്റെ കവിതകള്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'അച്ഛന്റെ മരണശേഷം വിഷാദത്തിലായിരുന്ന സമയത്ത് മുറിയില്‍ നിന്നും പുറത്തിറങ്ങാതെ കുറേയധികം കവിതകള്‍ എഴുതിയിരുന്നതായി സൗന്ദര്യ പറഞ്ഞിരുന്നു, അവര്‍ എഴുതിയ കവിതകള്‍ തന്റെ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വായിച്ചുനോക്കണം എന്നും പറഞ്ഞിരുന്നു. ആ കവിതകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സൗന്ദര്യയെ വിളിച്ച് അത് അയക്കാമെന്ന് പറഞ്ഞപ്പോള്‍ അടുത്ത തവണ നേരില്‍ കാണുമ്പോള്‍ തന്നാല്‍ മതിയെന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് മുമ്പേ അവള്‍ വിടപറഞ്ഞു' എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

sathyan anthikad about saundarya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES