Latest News

ക്യാമറയില്‍ നോക്കാതിരിക്കാന്‍ പൈസ കൊടുക്കേണ്ട അവസ്ഥ ഉണ്ടായി; പൈസ ഇല്ലെന്ന് പറഞ്ഞാല്‍ അടി നടക്കാനും ഷൂട്ട് മുടങ്ങിയെന്നും വരാം; സഹകരിക്കാതിരിക്കുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍ അടക്കം സ്ത്രീകള്‍ ഫെയ്‌സ് ചെയ്യുന്നു; സാന്ദ്രാ തോമസ് പങ്ക് വച്ചത്

Malayalilife
 ക്യാമറയില്‍ നോക്കാതിരിക്കാന്‍ പൈസ കൊടുക്കേണ്ട അവസ്ഥ ഉണ്ടായി; പൈസ ഇല്ലെന്ന് പറഞ്ഞാല്‍ അടി നടക്കാനും ഷൂട്ട് മുടങ്ങിയെന്നും വരാം; സഹകരിക്കാതിരിക്കുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍, ശാരീരികമായ ബുദ്ധിമുട്ടുകള്‍ അടക്കം സ്ത്രീകള്‍ ഫെയ്‌സ് ചെയ്യുന്നു; സാന്ദ്രാ തോമസ് പങ്ക് വച്ചത്

ലയാള സിനിമയിലെ വനിത പ്രൊഡ്യൂസര്‍മാരില്‍ ശ്രദ്ധേയയാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച, സാന്ദ്ര തോമസ് ഇപ്പോള്‍ സ്വന്തമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്നു പറയുന്ന സാന്ദ്രയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്ത്രീകള്‍ സിനിമ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര.

ധന്യ വര്‍മ്മയുടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിനിമ മേഖലയിലുള്ള സ്ത്രീകള്‍ പങ്കുവച്ച അനുഭവങ്ങളെക്കുറിച്ച് സാന്ദ്ര വ്യക്തമാക്കുന്നത്. മാനസികമായും ശരീരികവുമായും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സാന്ദ്ര വിശദീകരിക്കുന്നത്. ഇതിന് ശേഷമാണ് സ്ത്രീകള്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ സിനിമ മേഖലയില്‍ നേരിടുന്നുണ്ടെന്ന കാര്യം മനസിലായതെന്നും സാന്ദ്ര പറയുന്നു.

'സിനിമ മേഖലയിലുള്ളവര്‍ക്ക് പ്രശ്‌നം നേരിടുമ്പോള്‍ അവര്‍ എവിടെ പോയി പറയും. ഏത് അസോസിയേഷനോട് പറയും. അവര്‍ അമ്മയില്‍ ഇല്ലാത്തവരാണെങ്കില്‍ അല്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലോ ഇല്ലാത്ത ഒരാളാണെങ്കില്‍ അവര്‍ എവിടെ പോയി പറയും. ഏന്റെ പുതിയ സിനിമയിലാണ് കൂടുതല്‍ സ്ത്രീകള്‍ ഉണ്ടായിരുന്നത്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പലരും പങ്കുവച്ചു'.

അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് സിനിമയില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്ന കാര്യം. സഹകരിക്കാതിരിക്കുമ്പോഴുള്ള മെന്റല്‍ ടോര്‍ച്ചര്‍, ശാരീരികമായി നേരിട്ട അനുഭവങ്ങള്‍ അങ്ങനെ പലരും പല കാര്യങ്ങള്‍ ഷെയര്‍ ചെയ്തു. ഇതൊന്നും അവര്‍ എവിടെയും പറഞ്ഞിട്ടില്ല. എവിടെയും പരാതി കൊടുത്തിട്ടില്ല. എവിടെയും ഇന്‍ഫോം ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചിട്ടുണ്ട്? പക്ഷേ, പ്രതികരിച്ചാല്‍ പിന്നെ അവര്‍ക്ക് ജോലിയുണ്ടാവില്ല. ഇതിനെതിരെ പരാതി കൊടുത്താല്‍ അവള്‍ക്ക് ഒരു പ്രശ്‌നക്കാരിയാണെന്ന ലേബല്‍ വന്നുചേരും'- സാന്ദ്ര പറഞ്ഞു.

പ്രൊഡ്യൂസര്‍ എന്ന നിലയില്‍ തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ഇത്തരം വിമര്‍ശനങ്ങളെ ക്കുറിച്ചും താരം പങ്ക് വക്കുന്നുണ്ട്.സ്ത്രീ പ്രൊഡ്യൂസര്‍ എന്നൊക്കെ അറിയപ്പെടുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്ന് സാന്ദ്ര പറയുന്നു. സ്ത്രീ പ്രൊഡ്യൂസര്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇത് തന്നെ തിരിച്ചുമുണ്ട്. ഞാന്‍ എന്റെ പല പ്രൊഡ്യൂസര്‍ ഫ്രണ്ട്സിന്റെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എന്റെ കൂടെ നില്‍ക്കണം എന്ന്. ഒരാള്‍ കൂടെയുണ്ടെങ്കില്‍ സെറ്റിന്റെ വൈബ് തന്നെ വേറെയാണ്. അങ്ങനെ വരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കൊന്നും അവര്‍ നമ്മുടെ അടുത്ത് ഒന്നിനും വരില്ല. ആണുങ്ങള്‍ക്ക് ഒരു വഴക്കിട്ടാല്‍ തോളത്തൊരു കൈയ്യിട്ട് ആ പോട്ടെ എന്ന് പറഞ്ഞാല്‍ തീരും. പക്ഷെ നമുക്ക് അങ്ങനെ ഒരു സ്പേസ് ഇല്ല. ഇതൊക്കെ പറഞ്ഞ് തന്നെ തീര്‍ക്കണം. അത് ഒരു വലിയ ടാസ്‌ക് ആണെന്നും സാന്ദ്ര പറയുന്നു.

ഞാന്‍ പലപ്പോഴും നേരിടുന്ന പ്രശ്നവും ഇത് തന്നെയാണ്. നമ്മുടെ അടുത്തേക്ക് വരുന്ന പ്രോജക്ടുകള്‍ മാത്രമേ കിട്ടുകയുള്ളു. ചിലപ്പോള്‍ നല്ല പ്രോജക്ടുകള്‍ പലതും മിസ്സായി പോകും. അങ്ങനെയുള്ള ചില പരിമിതികള്‍ ഉണ്ടെങ്കിലും പ്രൊഡ്യൂസര്‍ ആവുക എന്നത് ഒരു പവര്‍ ആണ്. എനിക്ക് നല്ല മറവിയുണ്ട്. അതുകൊണ്ട് തന്നെ പൈസ കൈയ്യില്‍ വെക്കാറില്ല. എല്ലാം ബാങ്ക് വഴിയോ ഓഫീസ് വഴിയോ ആയിരിക്കും നടത്തുക. മാത്രമല്ല, ഒത്തിരി നെഗോസിയേഷനിലൂടെ ഒരാളുമായി ഡീല്‍ നടത്തിയാലും ഒരു രണ്ട് ദിവസം കഴിഞ്ഞാല്‍ എന്തായിരുന്നു അന്ന് പറഞ്ഞിരുന്നതെന്ന് ചിലപ്പോള്‍ ഞാന്‍ മറന്നു പോകും. ചിലപ്പോള്‍ അവരോട് തന്നെ ചോദിക്കും എത്ര രൂപയ്ക്കായിരുന്നു ഫിക്സ് ചെയ്തിരുന്നത് എന്ന്.

അത് ഒരു നെഗറ്റീവ് ആയിരിക്കുമ്പോള്‍ തന്നെ അതില്‍ പോസിറ്റീവ് വശവും ഉണ്ട്. കാരണം ഞാന്‍ പലതും മറന്നുപോകും. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ദേഷ്യമോ പ്രശ്നങ്ങളോ ഇല്ല. ഒരു സമയത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും ഒരിക്കല്‍ ഡബ്ല്യുസിസിയ്ക്കെതിരെയും ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്ന് കരുതി ഞാന്‍ ഇവര്‍ക്കൊന്നും എതിരല്ലെന്നും സാന്ദ്ര പറയുന്നു. 'അവരെടുക്കുന്ന നിലപാടുകളില്‍ മാത്രമേ ഞാന്‍ ചോദ്യം ചെയ്തുള്ളു. ഡബ്ല്യുസിസിയുടെ കാര്യത്തില്‍ ഞാന്‍ ആലോചിച്ചത്. ഇന്ന് ഒരു സ്ത്രീക്ക് ഒരു പ്രശ്നം വരുമ്പോള്‍ അവര്‍ എവിടെ പോയി പരാതിപ്പെടും? ഏത് സ്ഥലത്ത്പോയി പരാതിപ്പെടും? അവര്‍ അമ്മയില്‍ ഇല്ലാത്ത ഒരാളാണ്, അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഇല്ലാത്ത ഒരാളാണ് എങ്കില്‍ അവര്‍ പ്രശ്നം എവിടെ പോയി പറയും?,' സാന്ദ്ര പറഞ്ഞു.

തനിക്ക് ആളുകളെ കണ്‍വീന്‍സ് ചെയ്യാന്‍ പറ്റും എന്ന കോണ്‍ഫിഡന്‍സില്‍ നിന്നാണ് സിനിമ പ്രൊഡക്ഷന്‍ കമ്പനിക്ക് തുടക്കമിടുന്നതെന്നും അത് ഉണ്ടായ വഴിയെക്കുറിച്ചുമെല്ലാം ധന്യ വര്‍മയുമായി നടത്തിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറയുന്നു. തുടക്ക കാലത്തെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവുകളെക്കുറിച്ചും സാന്ദ്ര തോമസ് തുറന്നു സംസാരിച്ചു.

ആദ്യം താന്‍ വര്‍ക്ക് ചെയ്യുന്നത് ഇംഗ്ലീഷ് ടീച്ചര്‍ ട്രെയിനിംഗ് അക്കാദമിയില്‍ അഡ്മിന്‍ ആണ്. ആദ്യം അവര്‍ തന്ന ടാസ്‌ക്, 20 ദിവസത്തിനകം 20 കുട്ടികളെയെങ്കിലും ടീച്ചര്‍ ട്രെയിനിംഗിന് കൊണ്ടു വരണം എന്നതാണ്. ഞാന്‍ എങ്ങനെ അവരെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടു വരും എന്നൊന്നും തനിക്ക് അറിയുമായിരുന്നില്ലെന്ന് പറയുകയാണ് സാന്ദ്ര തോമസ്

'എന്താണ് പരിപാടി എന്ന് തന്നെ ഞാന്‍ പഠിച്ച് വരുന്നേ ഉണ്ടായിരുന്നുള്ളു. അങ്ങന ഓരോരുത്തരോട് വിളിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് അവരെ എനിക്ക് കണ്‍വീന്‍സ് ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എനിക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലെങ്കിലും ഞാന്‍ അവരെ പറഞ്ഞ് കണ്‍വീന്‍സ് ചെയ്യാനായിട്ട് ശ്രമിക്കുന്നുണ്ടായിരുന്നു. 20 പേരെ ഞാന്‍ കൊണ്ടു വരികയും ചെയ്തു,' സാന്ദ്ര തോമസ് പറയുന്നു.

അപ്പോള്‍ എനിക്ക് മനസിലായി എന്റെ സ്ട്രെങ്ങ്ത് എന്ന് പറയുന്നത് എന്റെ നെഗോസിയേഷന്‍ പവര്‍ ആണെന്ന്. നമുക്ക് വേണ്ടതെന്താണോ അതിലേക്ക് ഇവരെ കൊണ്ടു വരാന്‍ എനിക്ക് പറ്റുന്നുണ്ട്. അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുന്നത് തന്നെ.'

തനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും സിനിമയുമായി ബന്ധമില്ലായിരുന്നു. പപ്പയും സഹോദരിയും ഒക്കെ കൂടെ ഉണ്ടെങ്കിലും കുറച്ചെങ്കിലും സിനിമയുമായി ബന്ധമുള്ളത് എനിക്ക് മാത്രമായിരുന്നു. ഇവര്‍ക്കാര്‍ക്കും സിനിമയെക്കുറിച്ച് അറിവില്ല. സാജിദ് വഴിയാണ് സിനിമയിലേക്കെത്തുന്നത്.


അവര്‍ വഴി ലിജിന്‍ അങ്ങനെ ഓരോരുത്തരെ ആയിട്ട് പരിചയപ്പെട്ടാണ് ആദ്യം സിനിമയിലേക്ക് എത്തുന്നത്. ഫസ്റ്റ് ഡേ ഷൂട്ട് കഴിയുമ്പോഴേക്കും പുല്ല് എടുത്തുകൊണ്ട് പോയ ആള്‍ക്കാര്‍ പൈസയ്ക്ക് വരുന്നു, ആര്‍ടിസ്റ്റ് പൈസയ്ക്ക് വരുന്നു, ടെക്നീഷ്യന്‍സ് പൈസയ്ക്ക് വരുന്നു, വള്ളക്കാര് വരുന്നു, അങ്ങനെ പല തരത്തിലുള്ള ആള്‍ക്കാര്‍ എന്റെ അടുത്ത് പൈസക്ക് വന്നു.

എന്തിനാണ് ഇവര്‍ക്കൊക്കെ പൈസ കൊടുക്കുന്നത് എന്നാണ് അന്ന് ചിന്തിച്ചത്. ഇതൊന്നും മാനേജ് ചെയ്യാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ കുറച്ച് ദിവസം ശരിക്കും സ്ട്രഗിള്‍ ചെയ്തു. ക്യാമറയില്‍ നോക്കാതിരിക്കാന്‍ ചിലര്‍ക്ക് പൈസ കൊടുക്കേണ്ട അവസ്ഥ വന്നു. ഇത്തരം സ്ഥലത്ത് നേരത്തെ വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നത് കൊണ്ട് തന്നെ ഇതെങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയില്ല. ആളുകളെ എങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയില്ല. എല്ലാം ഭയങ്കര സ്ട്രേറ്റ് ആയിരുന്നു. നിങ്ങള്‍ അഭിനയിച്ചിട്ടില്ലല്ലോ. പിന്നെ എന്തിനാ നിങ്ങള്‍ക്ക് പൈസ തരുന്നത്, ഞാന്‍ തരില്ല, എന്ന് പറയുമ്പോഴേക്കും അവിടെ അടി നടക്കും. ഷൂട്ട് മുടങ്ങുന്ന അവസ്ഥ വരെ എത്തിയെന്നും സാന്ദ്ര തോമസ് അഭിമുഖത്തില്‍ പറഞ്ഞു.

sandra thomas about production

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക