മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ആണ് രഞ്ജിത് ശങ്കര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഇനി സംവിധായക ജീവിതത്തില്‍ ഇനി കേവലം അഞ്ചു സിനിമകള്‍ മാത്രമേ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ള എന്നാണ് അദ്ദേഹം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. അടുത്ത് 20 വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകള്‍ മാത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ ആദ്യത്തെ സിനിമ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
'പുതിയ സിനിമയെ കുറിച്ച് ഒരുപാട് പേര്‍ ചോദിക്കുന്നു. ഇനി അഞ്ചു സിനിമയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ. അവസാന അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യത ഉള്ളതാവണം എന്നത് മാത്രമായിരിക്കും ഓരോന്നിന്റെയും മാനദണ്ഡം. അടുത്ത 20 വര്‍ഷത്തില്‍ അഞ്ചു സിനിമകള്‍ മാത്രം, അതും കാലം അനുവദിക്കുമെങ്കില്‍', രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
'എന്തുകൊണ്ട് അഞ്ച് സിനിമകള്‍. ഇറങ്ങിപ്പോക്ക് നിര്‍ബന്ധമാണ്, അതിനായി യുക്തിസഹമായി ആസൂത്രണം ചെയ്യണം. ചെയ്ത സിനിമകള്‍ പോലെ ഈ അഞ്ചിലും നല്ലതും മോശവും തീര്‍ച്ചയായും കാണും. എന്നാല്‍, മുമ്പത്തേതുപോലെ ഞാന്‍ അതിനെന്റെ പരമാവധി നല്‍കും. അഞ്ചില്‍ ആദ്യത്തേത് ഏതെന്നത് തീരുമാനമായിട്ടുണ്ട്. തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ നടക്കുന്നു. ശരിയായ സമയത്ത് പ്രഖ്യാപനം നടത്തും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചില്‍ ആദ്യ ചിത്രത്തിന്റെ തിരക്കഥാ മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. തുടര്‍ന്ന് അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സു സു സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി, പ്രേതം 2, രാമന്റെ ഏദന്‍തോട്ടം തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം മലയാളത്തിന് നല്‍കി. ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ് ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.