Latest News

ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല; ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം.... അറിയില്ല; ജയസൂര്യയെ 'നന്മമരം ചമയുന്ന' നടനാക്കാനുള്ള പോസ്റ്റിനെ പൊളിച്ച് യുവ സംവിധായകന്റെ കമന്റ്; രതീഷ് രഘുനന്ദനന്‍ പറയാതെ പറയുന്നത്

Malayalilife
 ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല; ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം.... അറിയില്ല; ജയസൂര്യയെ 'നന്മമരം ചമയുന്ന' നടനാക്കാനുള്ള പോസ്റ്റിനെ പൊളിച്ച് യുവ സംവിധായകന്റെ കമന്റ്; രതീഷ് രഘുനന്ദനന്‍ പറയാതെ പറയുന്നത്

യസൂര്യ നന്മമരം ആണോ അല്ലയോ? സിനിമാ ലോകത്ത് ഇതും ഇപ്പോള്‍ പ്രധാന ചര്‍ച്ചയാണ്. ഫെയ്സ് ബുക്കിലെ ചര്‍ച്ചാ പേജില്‍ വന്ന പോസ്റ്റും കമന്റുകളുമാണ് ചര്‍ച്ചയ്ക്ക് പുതു തലം നല്‍കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നന്മ മരം ചമയുന്ന നടന്‍ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളന്‍ ഇറങ്ങിയ സമയത്ത് മണ്‍വെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാന്‍ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ transgenders ആയി പോയി ഫോട്ടോസ് എടുത്തു. ഇനി കത്തനാര്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ പള്ളീലച്ചന്മാരുമായി അടുത്ത സെല്‍ഫി പ്രതീക്ഷിക്കാം-ഇതാണ് ആ പോസ്റ്റ്,

ഈ പോസ്റ്റിന് താഴെ സംവിധായകന്‍ രതീഷ് രഘുനന്ദനന്‍ ഇട്ട കമന്റ് ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കി. നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ ചെയ്യാന്‍ തീരുമയ്ക്കുന്നു. വിജയ് ബാബു നിര്‍മ്മാതാവ്. പ്രീപ്രൊഡക്ഷന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയേട്ടന്റെ വിളി - എങ്ങിനെ പോകുന്നെടാ കാര്യങ്ങള്‍? -ഇങ്ങനെയൊക്കെ പോകുന്നു.... -ഇത്തിരി പൈസ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ. .. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓര്‍ത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല-ഇതാണ് രതീഷ് രഘുനന്ദന്റെ കമന്റ്.

ജയസൂര്യയുടെ കത്തനാര്‍ എന്ന ചിത്രത്തെ ലക്ഷ്യമിട്ടാണ് ഈ കാമ്പയിന്‍ തുടങ്ങിയതെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ ഈ പോസ്റ്റിന് താഴെ രതീഷിന്റെ കമന്റ് എത്തിയതോടെ ചര്‍ച്ചയുടെ പുതിയ തലത്തിലെത്തി. അഭിപ്രായം പറയാന്‍ എത്തുന്നവര്‍ പോലും കുറഞ്ഞു. ഉടല്‍ എന്ന ചിത്രവുമായി മലയാള സിനിമയില്‍ എത്തിയ സംവിധായകനാണ് രതീഷ്. അതിന് ശേഷം ദിലീപിന്റെ തങ്കമണി എടുത്തു.

ജസൂര്യയുമായി സത്യന്റെ ജീവചരിത്രമായിരുന്നു രതീഷ് പ്രഖ്യാപിച്ച ആദ്യ ചിത്രം. കോവിഡുകാരണം അത് അന്ന് നടക്കാതെ പോകുകയായിരുന്നു. സത്യന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയുണ്ടായ സംഭവമാണ് കമന്റായി രതീഷ് ഇട്ടതെന്നാണ് പൊതു വിലയിരുത്തല്‍.

ratheesh ragunandan about jayasoorya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES