Latest News

പുഷ്പ'യ്ക്ക് രണ്ട് ക്ലൈമാക്സുകള്‍! സെറ്റില്‍ ഫോണുകള്‍ക്ക് നിരോധനം; കനത്ത നിയന്ത്രണവുമായി അല്ലു അര്‍ജുന് ചിത്രം

Malayalilife
 പുഷ്പ'യ്ക്ക് രണ്ട് ക്ലൈമാക്സുകള്‍! സെറ്റില്‍ ഫോണുകള്‍ക്ക് നിരോധനം; കനത്ത നിയന്ത്രണവുമായി അല്ലു അര്‍ജുന് ചിത്രം

ല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തിന്റെ സീക്വല്‍ ആയി എത്തുന്ന 'പുഷ്പ: ദ റൂള്‍' ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'പുഷ്പ: ദ റൈസ്' എന്ന ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സുകുമാറും അല്ലു അര്‍ജുനും.

സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് സെറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രംഗങ്ങള്‍ ലീക്ക് ആകാതിരിക്കാനായാണ് നിര്‍മ്മാതാക്കളുടെ പുതിയ നടപടി.

പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ഉണ്ടാക്കുന്ന ട്വിസ്റ്റുകള്‍ ചിത്രത്തിലുണ്ട്. ഇത് നിലനിര്‍ത്താനായാണ് കഥയുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ രണ്ട് ക്ലൈമാക്സുകള്‍ ചിത്രീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇതിലേത് ഭാഗമായിരിക്കും ചിത്രത്തിലുണ്ടാകുക എന്നതില്‍, അണിയറപ്രവര്‍ത്തകര്‍ക്ക് പോലും സൂചന നല്‍കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിലെ 'സൂടാന' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്.

ഒന്നാം ഭാഗത്തിലെ 'നാ സാമി' സിഗ്‌നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചത്. പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കിയത്.

pushpa the rule shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES