ഒരു സിനിമ ആയാലും അത് നല്ലതാണെങ്കിൽ എല്ലാവരും അത് ഓർത്തിരിക്കും. പിന്നീട് ആ നടിമാരെയോ നടന്മാരെയോ കണ്ടില്ലെങ്കിലും നല്ല കഥാപത്രങ്ങൾ ആണെങ്കിൽ അത് ആരും മറക്കില്ല. ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും കാണാതായ നിരവധി നായികമാരാണ് ഉളളത്. പലപ്പോഴും അന്യഭാഷാ താരങ്ങളാണ് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലും മറ്റും ആരാധകർ കണ്ടെത്താറുമുണ്ട്. അങ്ങനെ ഒരു നായികയാണ് 1998ല്‍ പുറത്തിറങ്ങിയ 'മീനത്തില്‍ താലികെട്ടി'ലെ മാലതി എന്ന മാലു. 99-ല്‍ പുറത്തിറങ്ങിയ 'ചന്ദാമാമ'യിലും കുഞ്ചാക്കോ ബോബന്റെ നായികാ അയി വന്നു. ഈ രണ്ടു സിനിമകളിൽ മാത്രമാണ് ഈ താരം പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട് ഈ താരത്തിനെ. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകര്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ്. 20 വര്‍ഷമായി തേജലി മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായിട്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തുവെന്ന് താരം പറയുന്നു. വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്. 1999ൽ സിനിമയിൽ നിന്നും ഇടവേള എടുത്ത് മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയ്ക്ക് കയറി തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല. 2004ൽ വിവാഹം കഴിഞ്ഞ തേജാലി സകുടുംബം സിംഗപ്പൂരിൽ താമസമാക്കി. തേജാലിയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിന്നു. ഏറെ നാളുകൾക്ക് ശേഷം തേജാലിയുടെ ചിത്രം കണ്ട കൗതുകത്തിലായിരുന്നു പ്രേക്ഷകരും. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തുവരികയാണ് താരത്തിന്റെ ഭർത്താവ്. പിന്നീട് ജേണലിസത്തില്‍ പിജി ചെയ്തിരുന്നു. നാല് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്. രണ്ട് മക്കളുണ്ട് താരത്തിന് മൃണ്‍മയിയും വേദാന്തും.
ടെലിവിഷനില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജോലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചത്. കയ്യിലൊതുങ്ങുന്ന ചിത്രങ്ങൾ ആയിരുന്നു എങ്കിലും എല്ലാം പ്രേക്ഷകരുടെ പ്രിയം തന്നെയായിരുന്നു.