മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് സംവ്യത സുനിൽ. ലോക്ക്‌ഡൗണ്‍ ആണെങ്കിലും താന്‍ വളരെ സന്തുഷ്‌ടയാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റെെനിലാണെങ്കിലും തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത വ്യക്തമാകുന്നു. താരം ക്വാറന്റെെന്‍ അനുഭവം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവരിക്കുന്നത്.
"കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോള്‍ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു." സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സംവൃതയും കുറിപ്പ്.
തനിക്കു രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം ഫെബ്രുവരിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവൃത അറിയിച്ചത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അഗസ്ത്യ എന്നൊരു മകന്‍ കൂടിയുണ്ട്. അഗസ്‌ത്യക്ക് ഇപ്പോള്‍ അഞ്ച് വയസ്സായി. 2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകന്‍ അഗസ്ത്യയുടെ ജനനം. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.
"വിവാഹം കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാന്‍ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറില്‍ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളില്‍നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്," എന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാകുന്നു.