ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നടി പ്രിയ രാമന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള താരം തമിഴിലും ഹിറ്റ് സിനിമകളുടെ ഭാഗമായി. വിവാഹത്തോടെ സിനിമയില്‍ വിട്ടുനിന്ന പ്രിയ ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായി. സിനിമക്ക് പകരം സീരിയലിലായിരുന്നു പ്രിയ രണ്ടാം വരവ് നടത്തിയത്. സീരിയലിലേക്ക് ചുവട്മാറ്റം നടത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍.
സീരിയല്‍ അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ് നടി.എന്നാല്‍ സിനിമയില്‍ അഭിനയിക്കാത്തത് എന്തെന്ന് ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോള്‍ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി.
സീരിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവാണുള്ളത്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവില്ല. അങ്ങനെ വരുമ്പോള്‍ പലരും നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും.
എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി. ഇപ്പോഴും എന്റെ സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെയുണ്ട്. അപ്രധാനമായ വേഷങ്ങള്‍ ചെയ്ത് എന്റെ വില കളയേണ്ടതില്ലല്ലോ- പ്രിയ രാമന്‍ പറയുന്നു. പ്രണയവും വിവാഹമോചനവുമൊക്കെയായി ഒരു കാലത്ത് ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് ഞാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനം നേടിയത്. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. രണ്ടുപേരും എനിക്കൊപ്പമാണ്. താന്‍ സന്തോഷവതിയാണെന്നും പ്രിയ പറഞ്ഞു.