Latest News

അരി വറുത്ത് പൊടിച്ച; ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത്;പാര്‍വതിയുടെ മഴ സ്‌പെഷ്യല്‍ ഐറ്റം വൈറൽ

Malayalilife
അരി വറുത്ത് പൊടിച്ച; ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത്;പാര്‍വതിയുടെ മഴ സ്‌പെഷ്യല്‍ ഐറ്റം വൈറൽ

മലയാളികളുടെ പ്രിയനടിയാണ് പാര്‍വതി തിരുവോത്ത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും കാഴ്ചപ്പാടുകളുടെ വ്യക്തത കൊണ്ടുമൊക്കെ തന്നെയാണ് പാര്‍വതി മറ്റു സിനിമാ താരങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. 15 വര്‍ഷമായി പാര്‍വതി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. മലയാളത്തിന് പുറമേ കന്നഡത്തിലും തമിഴിലും ഹിന്ദിയിലുമായി മുപ്പതില്‍ താഴെ സിനിമകളിലേ അവര്‍ അഭിനയിച്ചിട്ടുള്ളൂ.

തന്റെ വ്യക്തിത്വത്തിനും ഐഡിയോളജിക്കും ഇണങ്ങുന്ന സിനിമകളും വേഷങ്ങളും മാത്രമേ അവര്‍ തിരഞ്ഞെടുക്കുന്നുള്ളൂ എന്നതാണ് പാര്‍വതിയെ മറ്റെല്ലാവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ടേക്ക്ഓഫ്, ഉയരെ, എന്നു നിന്റെ മൊയ്തീന്‍, കൂടെ, വൈറസ്, ഹിന്ദിയില്‍ ഖരീബ് ഖരീബ് സിംഗ്ള്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഈ കലാകാരിയുടെ പ്രതിഭയുടെ നേര്‍സാക്ഷ്യങ്ങളാണ്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആര്‍ക്കറിയാം എന്ന സിനിമയിലും സ്വാതന്ത്ര്യബോധമുള്ള തന്റേടിയായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമടക്കം വളരെ ചുരുങ്ങിയ കാലം കൊണ്ട് പാര്‍വതി സൃഷ്ടിച്ചെടുത്ത വ്യക്തിമുദ്ര വളരെ ശക്തമായതാണ്. സിനിമ നടി എന്നതില്‍ ഉപരി സാമൂഹ്യ പ്രശ്‌നങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍വതിയുടെ പ്രവൃത്തികളെല്ലാം ശ്രദ്ധ നേടുന്നതാണ്.

മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്ന പാര്‍വതി രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ ഉറച്ചനിലപാടുകള്‍ സ്വീകരിക്കുക വഴി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രി കൂടിയാണ്. അതുവഴി അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും നിലപാടുകളില്‍നിന്ന് പിറകോട്ട് പോകില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് പാര്‍വതി.

നിലപാടുകള്‍കൊണ്ടും വിവാദങ്ങളാലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പാര്‍വതി ഇപ്പോള്‍ വന്നിരിക്കുന്നത് രസകരമായ ഒരു കാര്യവുമായാണ്. സൈക്കിള്‍ ഡേയുടെ അന്ന് സൈക്കിളുമായി പുറത്തിറങ്ങി വീണു പരിക്കേറ്റ താരം ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. നല്ല മഴയും... അപ്പോള്‍ പിന്നെ രുചികരമായ അരിയുണ്ട തിന്നാന്‍ കൊതി ഉണ്ടായതില്‍ അതിശയിക്കാനില്ലല്ലോ... അതേ.. അരി വറുത്ത് പൊടിച്ച് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് അരിയുണ്ടാക്കിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍. സിതാര കൃഷ്ണകുമാറും റിമി ടോമിയും പാരിസ് ലക്ഷ്മിയും അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് അടിയില്‍ കമന്റുകള്‍ ചെയ്തിരിക്കുന്നത്.
 

Read more topics: # parvathy thiruvothu new recipe
parvathy thiruvothu new recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക