മൊട്ട രാജേന്ദ്രന്‍ എന്ന നടന് തമിഴിലും മലയാളത്തിലുമുള്ളത് വലിയ ആരാധകവൃന്ദമാണ്. വില്ലനായിട്ടും ഹാസ്യറോളുകളിലും ഒരുപോലെ തിളങ്ങുന്ന താരം ഇന്ന് കാണുന്ന മൊട്ടഭയിലേക്ക് എത്തിയത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ്. മൊട്ടത്തലയാനായതിന് ശേഷമാണ് തന്റെ തലവരമാറിയത് എന്ന് രാജേന്ദ്രന്‍ പറയുന്നു. എന്നാല്‍ ആദ്യ കാലങ്ങളില്‍ മുടി പോയത് അത്ര നല്ല അനുഭവമായിരുന്നില്ല. താടിയും മുടിയും മീശയും ഒക്കെ ഉണ്ടായിരുന്ന താരം ഇന്ന് ഈ അവസ്ഥയിലായതിന് കാരണം നമ്മുടെ മലയാള സിനിമയുമാണ്.
90 കള്‍ മുതല്‍ സിനിമയില്‍ സജീവമാണ് താരം. എന്നാല്‍ അന്നൊന്നും ഈ ഗെറ്റപ്പല്ലായിരുന്നു . തല നിറയെ മുടിയും താടിയും മീശയുമുണ്ടായിരുന്ന രൂപത്തില്‍ നിന്ന് ഇന്നു കാണുന്ന രൂപത്തിലേയ്ക്ക് മാറിയതു പിന്നിലെ സംഭവം വെളിപ്പെടുത്തുകയാണ് താരം. ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടമാണ് രൂപ മാറ്റത്തിന് കാരണമാക്കിയത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി ഈ സംഭവം വെളിപ്പെടുത്തുന്നത്.
വയനാട്ടില്‍ ഒരു ഷൂട്ടിങ്ങിനായി എത്തി. ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങായിരുന്നു അത്. പത്തടി ഉയരത്തില്‍ നിന്നും വെള്ളത്തിലേയ്ക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. അത് എന്ത് വെള്ളമാണെന്ന് തനിക്ക് അറിയില്ല. വെള്ളത്തിലേയ്ക്ക് വീഴുന്ന ഷോര്‍ട്ടാണ് അവര്‍ക്ക് വേണ്ടത്. നടന്റെ ഇടി കൊണ്ട് താന്‍ വെള്ളത്തിലേയ്ക്ക് വീഴുന്നു.ഇത് മോശമായ വെള്ളമാണെന്ന് ആദ്യം തന്നെ അവിടെയുള്ള നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വരുന്ന വെള്ളമാണ് ഇതെന്നും, വെള്ളത്തിലൂടെ മാലിന്യ പുറം തള്ളുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രധാന താരങ്ങള്‍ക്കെല്ലാം ഷോട്ടിനു ശേഷം പോയി കുളിച്ച് വൃത്തിയാകാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ നമുക്ക് അതൊന്നും ഇല്ലായിരുന്നു.ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തി. തലയില്‍ ആദ്യം ചെറിയ ഒരു മുറിവ് ഉണ്ടായി. പിന്നീട് അത് മുഴുവന്‍ പടര്‍ന്നു. അത് പിന്നീട് ഇന്നു കാണുന്ന മൊട്ട രാജേന്ദ്രനില്‍ കൊണ്ടെത്തിച്ചു.
എന്നാല്‍ തനിക്ക് സംഭവിച്ച അപകടത്തെ ഓര്‍ത്ത് വീട്ടില്‍ ഇരിക്കാനൊന്നും താരം തയ്യാറായില്ല. മുടിയും പുരികവും ഒക്കെ തൊഴിഞ്ഞ് പോയതില്‍ വിഷമമുണ്ടായിരുന്നെങ്കിലും തലയില്‍ സ്‌കാര്‍ഫ് കെട്ടി ഫൈറ്റ് സീനുകള്‍ അഭിനയിച്ചു. തന്റെ ജീവിതത്തില്‍ അവസരം തന്ന് കരകറ്റിയത് സംവിധായകന്‍ ബാലയാണെന്നും അതില്‍ അദ്ദേഹത്തോട് എന്നും കടപ്പാടുണ്ടെന്നും രാജേന്ദ്രന്‍ പറയുന്നു. ഫൈറ്റ് മാസ്റ്ററായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സിനിമ മേഖലയിലേക്ക് എത്തിയത്. ഇന്ന് തന്റെ ജീവിതം സന്തുഷ്ടമായിരുന്നു.