നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. നല്ലൊരു എഴുത്തുകാരികൂടിയായ അഹാനയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ചെറിയ കുട്ടികള്‍ തന്നെ ആന്റിയെന്ന് വിളിക്കുന്ന ഘട്ടത്തിലെത്തി എന്നു പറഞ്ഞുള്ള പോസ്റ്റാണ് വൈറലാകുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ എത്തി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് അഹാന ശ്രദ്ധ നേടിയത്. പതിനെട്ടാം പടി, ലൂക്ക എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് അഹാന അവതരിപ്പിക്കുന്നത്. ഇപ്പോള്‍ മുപ്പത് വയസിനു മീതെ പ്രായമുള്ളവര്‍ അവരുടെ മക്കളക്ക് തന്നെ ആന്റി എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചാണ് അഹാനയുടെ പോസ്റ്റ്.
മുപ്പത് വയസിന് മീതെ പ്രായമുള്ളവര അവരുടെ രണ്ടും മൂന്നും നാലും അഞ്ചും വയസുള്ള മക്കള്‍ക്ക് ആന്റി എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തുന്ന ജീവിതത്തിലെ ആ ഘട്ടത്തിലാണ് ഇന്ന് ഞാന്‍ നിലക്കുന്നത്..ഉദാഹരണത്തിന് ആന്റിക്ക് ഹായ് പറയു, ആന്റിയെ നോക്കൂ, ചിരിക്കൂ..എന്നൊക്കെയാണ് അമ്മമാര്‍ മക്കളോട് പറയുന്നത്.
ടെക്‌നിക്കലി അത് ശരിയാണെങ്കിലും ഈ ചിത്രത്തില്‍ കാണുന്നത് പോലെയായിരിക്കും ആ സമയത്ത് തന്റെ മുഖം എന്നാണ് അഹാന പറയുന്നത്. കാരണം ഇതെല്ലാം എനിക്ക് പുതിയതാണ്. ഇത് വളരെ രസകരമായ പ്രായമാണ്. ഈ പ്രായത്തിലുള്ളവര്‍ ഇന്ന് കോളേജിലാകാം, കല്യാണമണ്ഡപത്തിലാകാം, ലേബര റൂമിലാകാം എന്നും ഹാഫ് ആന്റി എന്ന ഹാഷ്ട് ടാഗോടെ അഹാന കുറിക്കുന്നു.