തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ രണ്ട് താരങ്ങളിൽ അമലയോടൊപ്പം വിഷ്ണു വിശാലും ഉണ്ടായിരുന്നു. ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം നേടിയിരുന്ന വിജയം ഇരുവരുടെയും കരിയറിന് പുത്തൻ വഴിത്തിരുവുകൾ ആയിരുന്നു സമ്മാനിച്ചത്. അമല ചിത്രത്തിൽ വിഷ്ണു വിശാലിന്റെ നായികയായിട്ടാണ് വേഷമിട്ടിരുന്നത്. അതേ സമയം എത്ര തന്നെ തിരക്കുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാകാറുണ്ട്.
അതേ സമയം അമലാപോളിന്റെ പുത്തൻ ട്വീറ്റിന് നടൻ വിഷ്ണു വിശാല്‍ നല്‍കിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. അമല പോള്‍ ട്വിറ്ററിൽ എത്തിയിരുന്നത് സെല്‍ഫ് ലവിനെക്കുറിച്ചുളള റുനെ ലാസ്വലിയുടെ ഉദ്ധരണി പങ്കുവെച്ചുകൊണ്ടായിരുന്നു. "അത് എത്രമാത്രം മോഹിപ്പിക്കുന്നതാണ്, ആ നിമിഷം നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഇരട്ട ജ്വാല, സംരക്ഷകന്‍, ആത്മമിത്രം, പ്രിയപ്പെട്ട, പ്രത്യാശയുടെ പവിത്രമായ ആത്മാവ്, സ്വാതന്ത്ര്യത്തിന്റെ മന്ത്രം, പ്രവാചകന്‍, ബുദ്ധന്‍, സ്പിരിറ്റ് ഗൈഡ്, ദിവ്യപ്രതിഭ, നായകന്‍, രോഗശാന്തി എന്നിവയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന നിമിഷം. എന്നായിരുന്നു അമല ട്വിറ്ററില്‍ കുറിച്ചിരുന്നത്.
എന്നാൽ അമലയുടെ ഈ ട്വീറ്റിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് വിഷ്ണു വിശാല്‍. അമലയോടൊപ്പം ഉള്ള പഴയ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിഷ്ണു മറുപടി നൽകിയത്. "കുറച്ചുകാലം മുന്‍പ് ഞാന്‍ അത് മനസിലാക്കി, ഇതാ ഇവിടെ രാക്ഷസന്‍ സമയത്ത് എടുത്ത കുറച്ച് ചിത്രങ്ങള്‍. നിങ്ങളുടെ ജോലിയില്‍ എറ്റവും മികച്ചത് നിങ്ങളാണ്. അതിനാല്‍ ജോലി തുടരുക. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുഭവപ്പെടും എന്നുമായിരുന്നു വിഷ്ണു മറുപടി. താരത്തിന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
അടുത്തിടെ തന്റെ ജീവിതത്തിൽ ഉണ്ടായ വിവാഹ മോചനത്തിന് കാരണം അമല പോളോ കാമുകി ജ്വാല ഗുട്ടയോ അല്ലെന്ന് വിഷ്ണു വിശാല്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അമലാ പോളുമായി വിഷ്ണു പ്രണയിലാണ് എന്ന് തരത്തിലുള്ള വാർത്തകളും നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ കാമുകി ജ്വാലയെ കണ്ടുമുട്ടുന്നത് വിവാഹ മോചനത്തിന് ശേഷമാണ് എന്നും എന്നാൽ ഇത്തരത്തിലുളള ആരോപണങ്ങള്‍ തന്നെ വിഷമിപ്പിക്കുകയാണെന്നും വിഷ്ണു വിശാല്‍ പറയുകയും ചെയ്‌തു.
How bewitching it is, that moment when you realize you are your own twin flame, protector, soul mate, beloved, sacred spirit of hope, mantra of freedom, Prophet, Buddha, spirit guide, divine counterpart, hero and healer. ❣️
— Amala Paul ⭐️ (@Amala_ams) April 21, 2020
-Rune Lazuli#roadlesstraveled #rediscover #reset pic.twitter.com/tJ17lZhxU7