Latest News

ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി: സംവിധായകന്‍ മിഥുന്‍ പറയുന്നു

Malayalilife
 ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി: സംവിധായകന്‍ മിഥുന്‍ പറയുന്നു

കൊറോണ വൈറസ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധന പ്രവർത്തനങ്ങളുടെ മുന്‍കരുതലുകളെ ​ഗൗരവത്തോടെ കാണണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്.  മിഥുന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് സ്പാനിഷ് ഫ്ലൂ കാലത്ത് അമി‌തമായ ആത്മവിശ്വാസം മൂലം ദുരന്തഭൂമിയായി മാറിയ സാന്‍ ഫ്രാന്‍സിസ്കോയിലെ കഥ പറഞ്ഞുകൊണ്ടായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം……………………….

'1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ഡൗണ്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാന്‍ ഫ്രാന്‍സിസ്കോ പോലും. എന്നാല്‍ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍, മാസ്ക് എന്നിവ അടക്കമുള്ള മുന്‍കരുതലുകള്‍ തിടുക്കത്തില്‍ പിന്‍വലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങള്‍ പോലും നടന്നു). ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായി സാന്‍ ഫ്രാന്‍സിസ്‌കോ മാറുകയും ചെയ്തു.. !!

P. S : വെറുതെ ഗൂഗിള്‍ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയില്‍ ബിസിനസ്‌ ഇന്‍സൈഡറില്‍ കണ്ട വാര്‍ത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.'-മിഥുന്‍ മാനുവല്‍ പറഞ്ഞു.

Read more topics: # Midhun manuel facebook post viral
Midhun manuel facebook post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക