മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും നർത്തകിയും കൂടിയാണ് കൃഷ്‌ണ പ്രഭ. മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച തരാം പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു.വ്ലോഗർ എന്ന നിലയിലും കഴിവ് തെളിയിച്ച താരം ആരാധകർക്ക് മുന്നിൽ പലപ്പോഴും എത്തുന്നത് സ്ത്രീപക്ഷകഥാപാത്രങ്ങലുമായിട്ടാണ്. പലപ്പോഴും താരം കൈക്കൊള്ളുന്ന നിലപാടുകൾ ഏറെ ശ്രദ്ധ നേടുകയാണ്. എന്നാൽ ഇപ്പോൾ കൃഷ്ണ പ്രഭ ഒരു അഭിമുഖത്തിൽ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ വിശ്വാസങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.
അന്ധ വിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്ന ആളാണ് താൻ. വാസ്തു പോലെയുള്ള കാര്യങ്ങളിൽ അതിലെ ശാസ്ത്രീയമായ ഘടകങ്ങളിലാണ് ഞാൻ വിശ്വസിക്കുന്നത്. വിളക്ക് തെളിയിക്കുന്നതും അടുക്കളയിൽ അടുപ്പ് കത്തിക്കുന്നതും ഒക്കെ ഇന്ന ദിക്കിലേയ്ക്ക് വേണം. വീടിന്റെ മുൻവാതിൽ അല്ലെങ്കിൽ ജനൽ വേണം എന്നൊക്കെ പറയാറില്ലേ... കാറ്റിന്റെ സഞ്ചാരഗതിയുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രീയരീതിയുടെ ചുവടുപിടിച്ചാണ് അത്തരം വിശ്വാസങ്ങൾ.വീടിന്റെ എല്ലാ ദിക്കിലൂടെയും കാറ്റ് കയറിയിറങ്ങിപ്പോകാനൊക്കെയാണത്.
ചിലർ അന്ധവിശ്വാസങ്ങളെ കൂട്ട്പിടിച്ച് ആളുകളെ ഭയപ്പെടുത്താറുണ്ട്. ഇത്തരം രീതികളോട് തീരെ യോജിപ്പില്ല. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവരോട് എതിർപ്പുമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സ് ആണ്.നമുക്കു പോസിറ്റിവിറ്റി, പോസിറ്റീവ് ഫീലിങ് തരുന്ന ഒരു ശക്തിയുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ പ്രാർഥിക്കുന്നതൊക്കെ. ആ എനർജിയിൽ വിശ്വാസമുണ്ട്.
ലക്കി നമ്പർ, ലക്കി കളർ തുടങ്ങിയവ ഗൂഗിളിലൊക്കെ സെർച്ച് ചെയ്ത് നോക്കാറുണ്ട്. അതൊന്നും ഉറപ്പില്ലല്ലോ.ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ ലക്കി കളർ ഇട്ട് പോയേക്കാം എന്നൊന്നും വിചാരിക്കാറില്ല. പിന്നെ സോഡിയാക് സൈനിന്റെയൊക്ക കാര്യമെടുത്താൽ ക്യാരക്ടറൊക്ക വച്ചു നോക്കിയാൽ ചില കാര്യങ്ങളൊക്ക് കറക്ടായി തോന്നാറുണ്ടെന്നും കൃഷ്ണ പ്രഭ വ്യക്തമാക്കുന്നുമുണ്ട്.
ഡിപ്രഷനോട് നോ പറയാൻ എന്തൊങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കാം. ഭൂതകാലത്തെ മോശം അനുഭവങ്ങളെക്കുറിച്ചോ നേടാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കാത്ത വിധം മനസ്സിനെ ബിസിയാക്കുക.മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വെറുതെയിരിക്കാൻ ഒരു സമയം കൊടുക്കരുത് എന്നും താരം തുറന്ന് പറയുന്നുമുണ്ട്.