മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സൈജു കുറുപ്പ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കകാലത്ത് ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടുപോയത് മൂലം ചില സിനിമകള്‍ നഷ്ടമായതിനെ കുറിച്ച് തുറന്ന് പറയുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത 'ചാന്ത്പൊട്ട്' എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് ചെയ്ത പ്രതിനായക വേഷം ചെയ്യാന്‍ ആദ്യം തന്നെയാണ് സമീപിച്ചതതെന്നും സൈജു കുറുപ്പ് ഇപ്പോൾ മനസ്സ് തുറക്കുന്നു.
'സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്ന സമയത്ത് 'ആക്ഷന്‍' എന്ന് പറയുമ്ബോള്‍ വല്ലാത്ത പേടിയായിരുന്നു എനിക്ക്. ഇപ്പോള്‍ അത്തരം ഭയങ്ങളൊന്നുമില്ല. എന്റെ മലയാള ഉച്ചാരണത്തിന് ആദ്യ സിനിമകളില്‍ പ്രശ്നമുണ്ടായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ അതെല്ലാം പരിഹരിച്ചു. 'ട്രിവാന്‍ഡ്രം ലോഡ്ജി'ലാണ് ഞാന്‍ ആദ്യമായി ഒരു കോമഡി കഥാപാത്രം ചെയ്യുന്നത്. അത് വലിയ ധൈര്യമാണ് നല്‍കിയത്.
ആ സിനിമ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു. അതിനു ശേഷം കഥാപാത്രങ്ങള്‍ സെലക്റ്റ് ചെയ്യുന്നതില്‍ വലിയ ആത്മവിശ്വാസം കൈവന്നു. 'ട്രിവാന്‍ഡ്രം ലോഡ്ജി'നു ശേഷം എന്നെ തേടി ഒരുപാടു നല്ല കഥാപാത്രങ്ങള്‍ വന്നു . ഒരു പ്രൈവറ്റ് കമ്ബനിയില്‍ ജോലി ചെയ്യുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്.
കമ്ബനിയില്‍ നിന്ന് നീണ്ട അവധി ലഭിക്കാത്തത് കൊണ്ട് തന്നെ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയി. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച കുമാരന്‍ എന്ന കഥാപാത്രം എന്നെത്തേടി വന്നതാണ്. ആളുകള്‍ ഒരുപാടു വെറുക്കും മുന്‍പ് എനിക്കൊരു ബ്രേക്ക് ലഭിച്ചു എന്നതാണ് സന്തോഷം'. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.