Latest News

സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും: അനൂപ് മേനോൻ

Malayalilife
topbanner
സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും: അനൂപ് മേനോൻ

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് നടൻ അനൂപ് മേനോൻ . കോവിഡ് വ്യാപനം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  മനുഷ്യന്‍ എത്രത്തോളം ദുര്‍ബലരാണെന്ന് ,നിസ്സഹായരാണെന്ന്..കണ്ണില്‍ കാണാത്ത വൈറസിന് മുന്‍പില്‍ ലോകം പകച്ചുനില്‍ക്കുകയാണ് എന്നാണ്  ഇപ്പോൾ നടൻ അനൂപ്  മേനോൻ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. 

താരത്തിന്റെ  ഫേസ്ബുക്ക് കുറിപ്പിലൂടെ 

പ്രിയപ്പെട്ടവരെ,

നമുക്ക് ജീവിക്കാന്‍ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന ഈ പുതുമുഖം. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ 'basic needs' എന്നത് ആദ്യ പാഠങ്ങളില്‍ ഒന്നായിരുന്നു വിദ്യാലയത്തില്‍.നമുക്കാവശ്യമുള്ളതിനേക്കാള്‍ വാങ്ങാന്‍, ആവശ്യമില്ലാത്തതും വാങ്ങാന്‍, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍, ആര്‍ക്കാണ് സാധിച്ചത്?.. ഈ Lockdown പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്കിത്രയൊക്കെ മതി അല്ലലില്ലാതെ ജീവിക്കാന്‍ എന്നതാണ്. ആഹാരം ഉത്പാദിപ്പിക്കുന്നവനാണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനിയായ കണ്ണി എന്നതും. നമ്മുടെ കൃഷിക്കാരന്‍ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അര്‍ഹിക്കുന്നു.

ഇന്നത്തെയും നാളത്തേയും തലമുറ ഏറ്റവുമധികം നിക്ഷേപിക്കേണ്ടതും കാര്‍ഷിക വ്യവസായത്തില്‍ തന്നെ. ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത്. നിങ്ങളുടെ പറമ്ബിലെ ചീര കൊടുത്തു അപ്പുറത്തെ പറമ്ബിലെ തക്കാളി വാങ്ങുക എന്ന പഴയ ബാര്‍ട്ടര്‍ സമ്ബ്രദായം സാമൂഹികമായ ഇടപെടലുകളെ, സഹോദര്യത്തെ, സ്നേഹത്തെ കുറച്ചൊന്നുമല്ല ശക്തമാക്കാന്‍ പോകുന്നത്. പറമ്ബില്‍ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിന്‍-D സൂര്യേട്ടന്റെ വഴി കിട്ടിയാല്‍ അതും ബോണസ്.

കോവിഡ് മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്. അവിടുത്തെ സമൃദ്ധിയും സമ്ബത്തും sophistication നും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ് . കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടില്‍ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതര്‍. അന്യ രാജ്യക്കാരന് നമ്മള്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൈനനെന്നോ ബൗദ്ധനെന്നോ ഒന്നുമില്ല.

ഒരു ഘട്ടം കഴിയുമ്ബോള്‍ എല്ലാവരും അവര്‍ക്കു വിദേശി.."FOREIGNER" മാത്രമാണ്.അല്ലെങ്കില്‍ ഒരു ഇമിഗ്രന്റ് . ഇവിടെ നമുക്ക് 'നമ്മളുണ്ട്' .നമ്മളെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരും പോലീസും ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. ആ ധൈര്യമാണ് നമ്മുടെ നാട്... ആ ധൈര്യമായിരിക്കും നമ്മുടെ നാട്...

Read more topics: # Anoop menon says about our place
Anoop menon says about our place

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES