ആരാധന വീണ്ടും ഭ്രാന്തിലേക്ക് വഴിമാറുന്നു. ചെക്ക ചിവന്ത വാനത്തിലെ ചിമ്പുവിനായി ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ച് തൂങ്ങി പാലഭിഷേകം നടത്തുന്ന ആരാധകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബാഹുബലി താരം പ്രഭാസിന്റെ സിനിമ സാഹോ താമസിച്ചത് മൂലം താന്‍ ജീവനൊടുക്കുകയാണെന്ന കൃഷ്ണ എന്ന ആരാധകന്റെ ആത്മഹത്യക്കുറിപ്പാണ് വൈറലാകുന്നത്. ഇത്തരത്തില്‍ ആരാധന തലയ്ക്ക് പിടിച്ച് നിരവധി ഫാന്‍സുകാരാണ് ജീവവനൊടുക്കിയിട്ടുള്ളത്.
സാഹോയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്ന് യുവാവ് എഴുതുന്നു. സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണ് ഇവര്‍ ചെയ്തതെന്നും ഇതുമൂലം തനിക്ക് കടുത്ത മാനസിക പ്രതിസന്ധി ഉണ്ടായെന്നും യുവാവ് ആരോപിക്കുന്നു. എന്നാല്‍ കുറിപ്പിന്റെ വിശ്വാസിയത എത്രത്തോളം ഉണ്ടെന്നുള്ളത് സംശയകരമാണ്.
എന്തായാലും കൃഷ്ണയുടെ പേരിലുള്ള ആത്മഹത്യാകുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ഇത് പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുമാണെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.