കോമഡി നമ്പരുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയവരാണ് രമേഷ് പിഷാരടിയും ധർമ്മജനും. ഇരുവരും ചേരുന്ന അവസരങ്ങളൊക്കെ തന്നെ എപ്പോഴും രസകരമായ നിമിഷങ്ങളാണ് ജനങ്ങൾക്ക് സമ്മാനിക്കാറുള്ളത്. ഇപ്പോഴിതാ ധർമ്മജൻ പുറത്ത് വിട്ട് ഒരു വീഡിയോയും ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.
അമേരിക്കയിൽ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ധർമ്മജനാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഫേസ്‌ബുക്കിൽ രമേഷ് പിഷാരടിയും ഷെയർ ചെയ്തതോടെ സംഭവം ഹിറ്റായി മാറി. പിച്ച വെച്ച നാൾ മുതൽക്കു നീ എന്ന പാട്ടിനെ പശ്ചാത്തലമാക്കി ഇരുവരും ഭിക്ഷയെടുക്കുന്ന വീഡിയോ ആണ് ഇതിൽ ഉള്ളത്.
അടുത്തിടെ സിനിമയിൽ നിന്നും ഒരിടവേളയെടുത്ത് അമേരിക്കൻ പര്യടനത്തിനായി ഇരുവരും പോയിരുന്നു. അമേരിക്കയിൽ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയതായിരുന്നു ഇരുവരും. അമേരിക്കൻ പര്യടനത്തിനിടെ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.
അതേസമയം പഞ്ചവർണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടി്. ചിത്രത്തിന്റെ എഴുത്ത് തുടങ്ങിയതായാണ് അറിയുന്നത്. പിഷാരടി തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ഇക്കാര്യം അറിയിച്ചത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല.