ഇപ്പോള്‍ ചേട്ടന്റെ ഏറ്റവും വലിയ വേദന അമ്മയാണ്; ലാലിന്റെ അമ്മയുടെ അവസ്ഥയെ പറ്റി മരുമകള്‍ സുചിത്ര പറയുന്നത് കേള്‍ക്കൂ

Malayalilife
ഇപ്പോള്‍ ചേട്ടന്റെ ഏറ്റവും വലിയ വേദന അമ്മയാണ്; ലാലിന്റെ അമ്മയുടെ അവസ്ഥയെ പറ്റി മരുമകള്‍ സുചിത്ര പറയുന്നത് കേള്‍ക്കൂ

 

ന്നലെയാണ് മലയാളത്തിലെ നടനവിസ്മയം മോഹന്‍ലാലും ഭാര്യ സുചിത്രയും 32ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. മലയാളസിനിമയിലെ മാതൃകാദമ്പതികളില്‍ മുന്‍നിരയിലാണ് ഇവരുടെ സ്ഥാനം. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള സുചിത്രയുടെ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധനേടുന്നത്.

മോഹന്‍ലാലിനെ കണ്ടതെങ്ങനെയെന്നും വിവാഹം കഴിച്ചത് എങ്ങനെയെന്നും സുചിത്ര വെളിപ്പെടുത്തുന്നുണ്ട്. നാടോടിക്കാറ്റ്, ബോയിങ്ങ് ബോയിങ്ങ് തുടങ്ങിയ സിനിമകള്‍ കണ്ടാണ് മോഹന്‍ലാല്‍ എന്ന നടനെ സുചിത്ര ശ്രദ്ധിക്കുന്നത്. ഇതിനിടയില്‍ തിരുവനന്തപുരത്ത് ഒരു വിവാഹത്തിന് എത്തിയ സുചിത്ര മോഹന്‍ലാലിനെ നേരില്‍ കണ്ടു. തിരിച്ചെത്തിയ സുചിത്ര വീട്ടുകാരോട് ആവശ്യപ്പെട്ടത് മോഹന്‍ലാലിനെ വിവാഹം കഴിക്കണം എന്നാണ്. വീട്ടില്‍ ആരും എതിര്‍ത്തില്ല. തുടര്‍ന്ന് നടനും നിര്‍മ്മാതാവുമായ സുചിത്രയുടെ അച്ഛന്‍ ബാലാജി നടി സുകുമാരി വഴി മോഹന്‍ലാലിനെ വിവാഹം ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് പരസ്പരം അറിഞ്ഞ് കല്ല്യാണം നിശ്ചയിച്ചു. അങ്ങിനെ 1988 ഏപ്രില് 28ന് ഞാന്‍ മോഹന്‍ലാല്‍ എന്ന നടന്റേയും മനുഷ്യന്റേയും ഭാര്യയായി താന്‍ മാറിയെന്ന് സുചിത്ര പറയുന്നു. വിവാഹശേഷം മോഹന്‍ലാല്‍ മുന്‍നിര നായകസ്ഥാനത്തേക്ക് ഉയര്‍ന്നു. സ്വാഭാവികമായും കുടുംബത്തൊടൊപ്പവും മക്കള്‍ക്കൊപ്പവും ചിലവിടാന്‍ സമയം കിട്ടിയില്ല.
                                                                                                                                                                                                                                                                                                 
എത്രയൊക്കെ തിരക്കുകളില്‍പ്പെട്ടാലും എത്ര നാള്‍ ദൂരെയായിരുന്നാലും ചേട്ടന് വീട്ടില്‍ വന്നാല്‍ ഇല്ലാതിരുന്ന ദിവസങ്ങളുടെ വിഷമങ്ങള്‍ പെട്ടന്ന് മറന്നുപോവും. ഭയങ്കര കരുതലും സ്‌നേഹവുമാണ് എന്നും സുചിത്ര വെളിപ്പെടുത്തുന്നു. എന്നാല്‍ ചേട്ടന്റെ കരുതല്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും താരപത്‌നി പറയുന്നു. വീട്ടിലുണ്ടെങ്കിലും വീട്ടിലെ ഓരോ കാര്യത്തിലും ഇടപെടും. ഗതികെട്ട് ഒടുവില്‍ ചോദിച്ചുപോകും ചേട്ടന് എന്നാ ഷൂട്ടിങ്ങെന്ന്. ചേട്ടന്റെ പ്രകൃതമാണ് അത്. അത് അദ്ദേഹത്തിന് മാറ്റാന്‍ സാധിക്കില്ല.

കരുതലിനൊപ്പം ആകാശത്തോളം സ്വാതന്ത്രവും ചേട്ടന്‍ അനുവദിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും സ്വകാര്യ ഇഷ്ടങ്ങളില്‍ ചേട്ടന്‍ ഇടപെട്ടിട്ടില്ല. എവിടെ പോകുന്നെങ്കില്‍ പോയ്‌ക്കേട്ടെ എന്ന് ചോദിക്കേണ്ടിവന്നിട്ടില്ല. പോകുകയാണ് എന്ന് പറയൂ. ചേട്ടന്റെ പൊതുപരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല. എന്റേതായ കൊച്ചുലോകത്തില്‍ ഒതുങ്ങാനാണ് എനിക്കിഷ്ടം. എനിക്കിഷ്ടമുള്ള ലോകം മുഴുവന് എപ്പോഴും ചേട്ടന് എന്റെ മുന്നില് തുറന്നുവച്ചുതരുന്നു. അതില് നിന്ന് എന്തും എപ്പോഴും എനിക്ക് എടുക്കാം പരാതിയില്ല,പരിഭവമില്ല. സിനിമയും സുഹൃത്തുകളും കഴിഞ്ഞേ ചേട്ടന് കുടുംബമുള്ളൂ.ഇപ്പോള്‍ ചേട്ടന്റെ മനസ്സിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വേദന അമ്മ അസുഖമായി കിടപ്പിലായിപ്പോയതാണ്. അമ്മ ചേട്ടന്റെ ആത്മാവിന്റെ ഭാഗമാണ്. അമ്മയെപ്പറ്റി ചേട്ടന് എന്തെങ്കിലും പറയുമ്പോഴും ചോദിക്കുമ്പോഴും ശ്വാസത്തില്‌പ്പോലും ആ ഫീല് ഉണ്ടാവും. ശ്വാസത്തിനും ശബ്ദത്തിനും പ്രത്യേക താളമായിരിക്കും. അതില് സങ്കടം നന്നായുണ്ട് എന്നെനിക്കറിയാം. എല്ലാ ബന്ധങ്ങളിലെയും പോലെ ഇണക്കവും പിണക്കവും ഞങ്ങള്‍ക്കിടയിലുണ്ട്. എങ്കിലും ഞങ്ങള്‍ സ്‌നേഹിക്കുന്നെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലിന്റെ സ്വന്തം സുചി പറയുന്നു.

suchithra words about lmohanlal mom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES