നൂറ്റിരണ്ടു വയസ്സ് തികയ്ക്കുന്ന ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജീവചരിത്ര ഡോക്യുമെന്ററി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ ഇന്ന് പത്തനംതിട്ടയില്‍ നടക്കും. എസ സി സെമിനാരി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖാതിഥി ആകും. മാര്‍ത്തോമാ ചര്‍ച്ച് മേധാവി ജോസഫ് മാര്‍ തോമാ അനുഗ്രഹ പ്രഭാഷണം നടത്തും. മോഹന്‍ലാല്‍ കൂടാതെ സംഗീതഞ്ജരായ സ്റ്റീഫന്‍ ദേവസ്സി, കെ എസ ചിത്ര, എഴുത്തുകാര്‍ കെ ആര്‍ മീര, ബെന്യാമിന്‍ എന്നിവരും ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കും.
'100 Years of Chrysostum' എന്ന് പേരുള്ള ഡോക്യുമെന്ററി ഒരുക്കിയത് സംവിധായന്‍ ബ്ലെസ്സി ആണ്. ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഈ വീഡിയോ ചിത്രത്തിന്റെ വോയിസ് ഓവര്‍ നടത്തിയിട്ടുള്ളത് മോഹന്‍ലാല്‍ ആണ്.
നാലപ്പത്തിയെട്ടു മണിക്കൂറും എട്ടു മിനുട്ടും ദൈര്‍ഖ്യമുള്ള ഡോക്യുമെന്ററി ഗിന്നസ് ബുക്ക് ഓഫ് വേര്‍ഡ് റെക്കോര്‍ഡ്സിലെ ഏറ്റവും നീളമുള്ള ഡോക്യുമെന്ററിയായി സ്ഥാനം പിടിച്ചു. ഇരുപത്തിയൊന്ന് മണിക്കൂര്‍ നീളമുള്ള സൗദി അറേബിയന്‍ ഡോക്യുമെന്ററി 'വേള്‍ഡ് ഓഫ് സ്നേക്‌സി'നെ പിന്തള്ളിയാണ് ' '100 Years of Chrysostum' ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.
നാല് വര്‍ഷം കൊണ്ടാണ് ഈ ഡോക്യുമെന്ററി പൂര്‍ത്തികരിക്കാന്‍ സാധിച്ചത് എന്ന് സംവിധായകന്‍ ബ്ലെസ്സി പറഞ്ഞു. 'ദി ഹിന്ദു'വിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സെന്‍സര്‍ ബേര്‍ഡ് ഏഴു ദിവസമെടുത്താണ് ഈ ചിത്രം കണ്ടു തീര്‍ത്തത് എന്നും ബ്ലെസ്സി കൂട്ടിച്ചേര്‍ത്തു. ഡോക്യൂമെന്ററിയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എം ജയചന്ദ്രന്‍.