മലയാള സിനിമയിലെ നടന്‍മാര്‍ക്കെല്ലാം കോടികളും ലക്ഷങ്ങളും വിലമതിക്കുന്ന കാറുകള്‍ സ്വന്തമായിട്ടുണ്ട്. മലയാള സിനിമാലോകത്തെ ഏറ്റവും വലിയ വാഹനപ്രേമിയായി അറിയപ്പെടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഔഡി കാര്‍ വാങ്ങിയ ആദ്യ സൗത്ത് ഇന്ത്യന്‍ താരം അദ്ദേഹമാണ്. കാറുകള്‍ സൂക്ഷിക്കാന്‍ മാത്രമായി പ്രത്യേക ഗാരേജ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. അവിടെ ചെന്നാല്‍ എല്ലാ വാഹനങ്ങള്‍ക്കും ഒരു പ്രത്യേകത കാണാം. 369 എന്ന നമ്പര്‍!
മേഴ്‌സിഡസിന്റെ വിവിധ മോഡലുകള്‍, ഒരു കോടി വിലയുള്ള ജാഗ്വാര്‍, 85 ലക്ഷത്തിന്റോ ഓഡി, 30 ലക്ഷത്തിന്റെ മിനികൂപ്പര്‍, ഒരു കോടിയിലധികം വില വരുന്ന പോര്‍ഷെ, ഫെരാരി, ബി.എം.ഡബ്ല്യു, 90 ലക്ഷത്തിന്റെ ലാന്‍ഡ് ക്രൂയിസര്‍, വോക്‌സ്വാഗണ്‍ തുടങ്ങി മിക്കവാറും ആഡംബര കാറുകളെല്ലാം മമ്മൂട്ടിക്കുണ്ട്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിര്‍ബന്ധമാണ്. മോഡിഫൈ ചെയ്ത എയ്ഷറിന്റെ കാരവനും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.
ഒമ്പതാണ് മോഹന്‍ലാലിന്റെ പ്രിയപ്പെട്ട വാഹന നമ്പര്‍. അദ്ദേഹത്തിന്റെ എല്ലാ വാഹനങ്ങളിലും ഒമ്പതിന്റെ സാന്നിധ്യം കാണാം. വിന്റേജ് കാറുകളുടെ ശേഖരവും താരത്തിനുണ്ട്. പിന്നെ ഒരു കോടിക്കടുത്ത് വില വരുന്ന മെഴ്‌സിഡസിന്റെ വിവിധ മോഡലുകളും 30 ലക്ഷത്തിനടുത്ത് വില വരുന്ന പജേറോ സ്‌പോര്‍ടും, ഇന്നോവ എന്നിവയ്ക്കൊപ്പം ഓജസ് കോച്ചിന്റെ കാരവനും മോഹന്‍ലാലിനുണ്ട്.
സുരേഷ് ഗോപി- നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും ആഡംബവാഹങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഒന്നും പിന്നിലല്ല. 80 ലക്ഷം വരെ വില വരുന്ന ഓഡി കാറും, 21 ലക്ഷം വിലവരുന്ന വോക്സ്വാഗന്‍ ബീറ്റിലിനുമൊപ്പം ഐഷറിന്റെ കാരവനും സുരേഷ് ഗോപിക്കുണ്ട്.
പൃഥിരാജ്- പൃഥിരാജ് മോളിവുഡിലെ യങ്ങ് സൂപ്പര്‍സ്റ്റാറായ പൃഥിരാജിനും ഒട്ടെറെ ആഡംബരകാറുകള്‍ സ്വന്തമായുണ്ട്. ഒരു കോടിക്കടുത്ത് വിലയുള്ള പോര്‍ഷെ കെയ്ന്‍, 80 ലക്ഷത്തിന്റെ ഓഡി, ബിഎംഡബ്യു, പൃഥിരാജ് മൂന്നു കോടിക്കടുത്ത് വിലവരുന്ന ലംബോര്‍ഗിനി, അത്രയും തന്നെ വിലവരുന്ന റേഞ്ച് റോവറും പൃഥിരാജിന് സ്വന്തമാണ്.
ജയസൂര്യ- ജയസൂര്യ രണ്ടുദിവസങ്ങള്‍ക്ക് മുമ്പാണ് 60 ലക്ഷം വിലവരുന്ന ലക്സസിന്റെ കാര്‍ സ്വന്തമാക്കിയത്. 65 ലക്ഷം രൂപ വിലവരുന്ന ബെന്‍സും കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയിരുന്നു.
ദിലീപ്- ഒരു കോടിക്ക് മേലെ വില വരുന്ന പോര്‍ഷെ കെയ്ന്‍, പോര്‍ഷെ പനമേര എന്നീ കാറുകള്‍ ദീലീപിന് സ്വന്തമായുണ്ട്. കുറച്ച നാളുകള്‍ക്ക് മുമ്പ് താരം ഒന്നര കോടിയുടെ ബെന്‍സ് 7 സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മറ്റു ബിഎംഡബ്ല്യു കളക്ഷനുകളും ലാന്‍ഡ് ക്രൂയിസറും താരത്തിനുണ്ട്.
ജയറാം- ടൊയൊട്ടോ ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ, ഫോര്‍ച്യുണര്‍ എന്നിവയാണ് ജയറാമിന്റെ കാറുകള്‍
കുഞ്ചാക്കോ ബോബന്‍- 30 ലക്ഷത്തിന്റെ ഹോണ്ട സിആര്‍വി, 60 ലക്ഷം ഓഡി ക്യു 5, ബെന്‍സ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ ശേഖരത്തിലുള്ളത്.
ആസിഫ് അലിക്ക് കാറുകളേക്കാള്‍ ഹരം ബൈക്കിനോടാണ്. ഹോണ്ട സിബിആര്‍ ഫയര്‍ ബ്‌ളേഡ്, സുസൂക്കി ഹേയ്ബൂസ തുടങ്ങിയ ബൈക്കുകള്‍ ആസിഫിനുണ്ട്. ബൈക്ക് റൈഡിനോടുള്ള കമ്പം ചിലപ്പോള്‍ അപകടങ്ങളിലും പെടുത്താറുണ്ട്. ഹണിബീ യുടെ ഷൂട്ടിങ്ങിനിടയ്ക്ക് ബൈക്ക് സ്റ്റണ്ടിനിടെ താരത്തിന് പരിക്ക് പറ്റിയിരുന്നു.
ഫഹദ് ഫാസിലിന്റെ ശേഖരത്തില്‍ ഔഡി അ6, മേഴ്‌സിഡസ് ബെന്‍സ്, റേഞ്ച് റോവര്‍ തുടങ്ങിയ കാറുകളുണ്ട്. പുതിയ കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പിന്റെ പേരില്‍ താരം നിയമപ്രശ്‌നങ്ങളില്‍ പെട്ടിരുന്നു.