മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് താരദമ്പതികളുടെ മകളും കാളിദാസിന്റെ അനുജത്തിയുമായ മാളവികയും ചിത്രങ്ങളും വിശേഷങ്ങളുമാണ്.
കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി. ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്‌നേഹിച്ചു. കുട്ടിക്കാലത്ത് തടിച്ചുരുണ്ട പ്രകൃതമായിരുന്നു കാളിദാസിനും മാളവികയ്ക്കും. ഓമനത്തമുള്ള മുഖമുള്ള കുരുന്നുകളായിരുന്നു ഇരുവരും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കാളിദാസും മാളവികയും മെലിഞ്ഞു സ്ലിമ്മായി. കാളിദാസ് സിനിമയിലേക്ക് എത്തിയത് കൊണ്ട് കാളിദാസിനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. എന്നാല്‍ മാളവികയുടെ മാറ്റം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. തടിച്ച് ഉരുണ്ടിരുന്ന മാളവികയെ ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയില്ല. വളരെ സ്ലിമ്മായി മാളവിക മാറി. ഇടയ്ക്ക് വച്ച് ഗംഭീര മേക്കോവറിലാണ് താരപുത്രി എത്തിയത്. ബോയ്കട്ട് ചെയ്ത് സ്‌റ്റൈലിഷായിരുന്നു മാളവിക. ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായ മാളവിക സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം നീണ്ട മുടിയും ശാലീന സൗന്ദര്യവുമുണ്ടായിരുന്ന പാര്‍വ്വതിയുടെ ഒരു ഛായയയും മാളവികയ്ക്ക് ഇല്ലെന്നതു ആരാധകര്‍ക്ക് നിരാശയുളവാക്കുന്നുണ്ട്.
23 വയസുകാരിയായ മാളവിക കോളേജ് പഠനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. ചെന്നൈയിലെ സ്റ്റെല്ലാ മാരിസില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ മാളവികയുടെ ചിത്രങ്ങള്‍ ജയറാം പങ്കുവച്ചിരുന്നു. തമിഴ്നാട്ടില്‍ നടന്ന രക്തദാന കാമ്പില്‍ അംഗമായിരുന്ന മാളവികയ്ക്ക് മികച്ച സേവനത്തിനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു. സിനിമയില്‍ എത്തിയില്ലെങ്കിലും അച്ഛനും സഹോദരനും പൂര്‍ണ പിന്തുണയാണ് മാളവിക നല്‍കുന്നത്.