നടന് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് പൃഥിരാജ് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണ്. പൃഥി തിരികേ എത്താന്‍ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും. ഇടയ്ക്ക് തന്റെ മകള്‍ അവളുടെ ദാദയെ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് സുപ്രിയ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. പൃഥ്വി തിരിച്ചുരാനുളള കാത്തിരിപ്പിലാണ് ഇരുവരും. പൃഥ്വിരാജിനായി കാത്തിരിക്കുന്നുവെന്ന് മുന്‍പ് ചിത്രം പങ്കുവച്ച്‌കൊണ്ട് സുപ്രിയ കുറിച്ചിരുന്നു. ഇപ്പോള്‍ അല്ലിയുടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് സുപ്രിയ.
മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോയപ്പോള്‍ താടിക്കാരനെ മിസ്സ് ചെയ്യുന്നു എന്ന സുപ്രിയയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിന് പിന്നാലെ ക്വാറന്റൈന്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ താരവും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയും സുപ്രിയ എത്തിയിരുന്നു. അച്ഛനെ മകളായ അലംകൃതയും ഏറെ മിസ് ചെയ്യുന്നുണ്ട്.
പൃഥിരാജ് തിരിച്ചുവരാനുള്ള കാത്തിരിപ്പിലാണ് സുപ്രിയയും ആലിയും. ആലി അച്ഛനെ തിരക്കുന്നുവെന്ന് മുന്‍പ് സുപ്രിയ ചിത്രം പങ്കുവച്ചകൊണ്ട് കുറിച്ചിരുന്നു. പൃഥ്വിരാജിനായുള്ള കാത്തിരിപ്പിലാണ് സുപ്രിയ. താനും ആലിയും ദാദയുമായി ചേരാന്‍ കാത്തിരിക്കുകയാണ് എന്ന് സുപ്രിയ പറയുന്നു. പൃഥ്വിരാജിനായി കാത്തിരിക്കുന്നുവെന്നു മുമ്പും സുപ്രിയ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ മകളുടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് സുപ്രിയ. തന്റെ കൂട്ടുകാരിക്കൊപ്പം കളിക്കുന്ന ആലിയാണ് വീഡിയോയില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മകള്‍ക്ക് ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകള്‍ അധികം അനുഭവപ്പെടാതെ നോക്കാനുള്ള ശ്രമത്തിലാണ് സുപ്രിയയും.പോസ്റ്റിന് കമന്റുമായി പൃഥ്വിരാജുമെത്തിയിട്ടുണ്ട്. അതേസമയം, പൃഥ്വിരാജും സംഘവും ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. താരം കഴിഞ്ഞ ദിവസം പാക്കപ്പ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പൃഥ്വിയും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന 58 അംഗ സംഘമാണ് ജോര്‍ദാനിലുള്ളത്.