അമ്മയുടെ ശാപം കൊണ്ടാണ് താന്‍ സിനിമയില്‍ ഹാസ്യ നടനായത്; നാടകം കളിച്ച് നടക്കാന്‍ പോകുമ്പോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നു; അമ്മയെ കുറിച്ച് പങ്കുവച്ച് ഇന്ദ്രന്‍സ്

Malayalilife
അമ്മയുടെ ശാപം കൊണ്ടാണ് താന്‍ സിനിമയില്‍ ഹാസ്യ നടനായത്; നാടകം കളിച്ച് നടക്കാന്‍ പോകുമ്പോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നു; അമ്മയെ കുറിച്ച് പങ്കുവച്ച്  ഇന്ദ്രന്‍സ്

ലയാളത്തൽ  ഏറെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് ഇന്ദ്രന്‍സ്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായിൽ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇന്ദ്രന്‍സ്  എത്തുന്നത്.  മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ലഭിക്കുകയും ചെയ്‌തു.  താന്‍ സിനിമയില്‍ ഹാസ്യ നടനായത് അമ്മയുടെ ശാപം കൊണ്ടാണ് എന്നും  ഇന്ദ്രന്‍സ് പറയുന്നു.

കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു. കുളിക്കത്തുമില്ല, നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു. സ്‌ക്രീനില്‍ മുഖം തെളിയുമ്പോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, ഇന്ദ്രന്‍സ് പറയുന്നു. ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ല.

വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയതെന്നും താരം പറയുന്നു. നാടകം കളിച്ച് നടക്കാന്‍ പോകുമ്പോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും താരം പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മയെക്കുറിച്ച് താരം  ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. 

മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി ഹാസ്യ വേഷങ്ങളില്‍ നിന്നും വന്ന ഒരാളാണ് ഇന്ദ്രൻസ് എന്ന നടൻ. അദ്ദേഹം പ്രേക്ഷകരെ  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്‌തു. താരത്തിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു ഇന്ദ്രന്‍സിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങി ചിത്രം അഞ്ചാം പാതിരയാണ്. ചിത്രം മികച്ച വിജയം നേടുകയും ചെയ്‌തു. നടൻ  ചിത്രത്തിലൂടെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായിട്ടാണ് ശ്രദ്ധ നേടിയത്. 

Indrans shared the memories of her amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES