അന്ന് ചാക്കോച്ചനെ കണ്ടത് മുതലാണ് സിനിമ നടിയാകാന്‍ മോഹം വന്നത്; വെളിപ്പെടുത്തലുമായി ഗായത്രി അരുണ്‍

Malayalilife
അന്ന് ചാക്കോച്ചനെ കണ്ടത് മുതലാണ് സിനിമ നടിയാകാന്‍ മോഹം വന്നത്; വെളിപ്പെടുത്തലുമായി  ഗായത്രി അരുണ്‍

ലയാള മിനിസ്ക്രീൻ പ്രേമികൾക്ക് പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ  അത്രപെട്ടെന്ന്  മറക്കാൻ സാധിക്കില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ടായിരുന്നു താരം പ്രേക്ഷക ഹൃദയം കവർന്നെടുത്തത്. സീരിയലിന് പിന്നാലെ ഗായത്രി  സിനിമയിലേക്ക് സജീവമായിരുന്നു.  മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തില്‍ ആണ്  ഗായത്രിക്ക് വേഷമിടാൻ അവസരം ലഭിച്ചത്. എന്നാൽ ഇപ്പോൾ താരം തന്റെ അഭിനയ മോഹത്തെ കുറിച്ചും എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും തുറന്ന് പറയുകയാണ്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആനുവല്‍ ഡേയ്ക്ക് ചാക്കോച്ചനും (കുഞ്ചാക്കോ ബോബന്‍) കുക്കു പരമേശ്വരനും അതിഥികളായി എത്തിയിരുന്നു. ഞാനൊക്കെ ഫ്രെണ്ടിലാണ് ഇരുന്നത്. നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആളുകള്‍ വരുന്നതും, ടീച്ചേര്‍സ് വരെ പോയിട്ട് ഓട്ടോഗ്രാഫിന് വെയിറ്റ് ചെയ്യുവാണ്.

അന്ന് തുടങ്ങിയതാണ് എനിക്കും ഒരുനടിയാകണം, ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാല്‍ ഒരു നടിയാകണമെന്ന് തോന്നിയത്. അതിന് വേണ്ടി ഒന്നും ശ്രമിച്ചിട്ടില്ല. മോണോആക്ട് ഒരു സീനിയര്‍ ചേച്ചി ചെയ്യുന്നത് കണ്ടിട്ട് ഇതുപോലെയൊരു ആര്‍ട്ട് ഫോം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ഞാന്‍ എന്റേതായ ഒരു കഥ ഉണ്ടാക്കി അടുത്ത വര്‍ഷം ചെയ്തു. വീട്ടുകാര്‍ക്ക് ഒന്നും ഇതേ കുറിച്ച് അറിയില്ലായിരുന്നു. അത് കഴിഞ്ഞ് സബ്-ജില്ലയിലേക്ക് പോയപ്പോളാണ് അവര്‍ എനിക്ക് സ്‌കൂളില്‍ ഫസ്റ്റ് കിട്ടിയത് അറിയുന്നത്.

അച്ഛന് ക്ലാസ് കട്ട് ചെയ്തു പോകുന്നതിനോട് താല്പര്യമില്ലായിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞു ഒന്ന് അവള്‍ ചെയ്യുന്നത് ഇരുന്ന കാണാന്‍ പറഞ്ഞത്. താല്പര്യമില്ലാതെ അച്ഛന്‍ ഇരുന്നു കണ്ടു. എന്നിട്ട് ഒന്നും പറയാതെ എഴുനേറ്റ് പോയി. അമ്മ പോയി നോക്കുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയുന്നതാണ് കണ്ടത്. ഞാന്‍ ഇത് അറിഞ്ഞില്ല, കുറച്ചു നേരത്തെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. അതിന് ശേഷം അച്ഛനും ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.

Gayathri arun reveals about her film carrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES