Latest News

നീ ജനിച്ച ദിവസമാണ് എന്റെ ജീവിതത്തിലെ മികച്ച ദിവസം; നൂനൂവിന് പിറന്നാള്‍ ആശംസിച്ച് നിത്യ ദാസ്; അമ്മയെ പോലെ തന്നെ മകളെന്ന് ആരാധകര്‍

Malayalilife
നീ ജനിച്ച ദിവസമാണ് എന്റെ ജീവിതത്തിലെ മികച്ച ദിവസം; നൂനൂവിന് പിറന്നാള്‍ ആശംസിച്ച് നിത്യ ദാസ്; അമ്മയെ പോലെ തന്നെ മകളെന്ന് ആരാധകര്‍

റക്കും തളികയിലൂടെയും ബാലേട്ടനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികയാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. തമിഴ് സീരിയലുകളിലാണ് നിത്യ ഇപ്പോള്‍ തിളങ്ങുന്നത്. 2007ലായിരുന്നു നിത്യയും അര്‍വിന്ദു വിവാഹിതരായത്. ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കശ്മീര്‍ സ്വദേശിയായ അര്‍വിന്ദ് ഫ്‌ളൈറ്റിലെ കാബിന്‍ ക്രൂവായിരുന്നു. യാത്രകളില്‍ കണ്ട് ഇഷ്ടപെട്ടാണ് ഇവര്‍ പ്രണയത്തിലായത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ അര്‍വിന്ദ് അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണ് അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നത്.

വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാശ്മീരിലേക്ക് പോയിരുന്നു നിത്യദാസ്. ലോക്ഡൗണ്‍ ആയതോടെ കോഴിക്കോട്ടെ വീട്ടിലാണ് നിത്യയും കുടുംബവും. രണ്ട് മക്കളാണ് നിത്യയ്ക്കുള്ളത്. നൈന എന്ന മകളും നമാന്‍ സിങ് എന്ന് മകനുമാണ് നിത്യക്ക് ഇപ്പോള്‍ എല്ലാം. നിത്യയെ പറിച്ചു വച്ച പോലെയാണ് മകള്‍ നൈനയും.  നൈനയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ താരം പങ്കുവച്ച ഒരു കുറിപ്പും ചിത്രങ്ങളുമാണ് വൈറലാകുന്നത്.

നീ ജനിച്ച ദിനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ഹാപ്പി ബര്‍ത്ത് ഡേ നൂനുവെന്നായിരുന്നു താരം കുറിച്ചത്. അമ്മയുടേയും മക്കളുടേയും ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇടയ്ക്ക് ടിക് ടോക് വീഡിയോയിലൂടെയും നൂനുവിനെ നിത്യദാസ് പരിചയപ്പെടുത്തിയിരുന്നു. അമ്മയെപ്പോലെ മകളും ഭാവിയില്‍ അഭിനേത്രിയാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Read more topics: # nithyadas,# daughter,# birthday,# naina
nithyadas shares a touching note on her daughters birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES