Latest News

തമിഴ് പാട്ടിന്റെ രണ്ടു വരികള്‍ പാടി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 തമിഴ് പാട്ടിന്റെ രണ്ടു വരികള്‍ പാടി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ടിയെന്ന തരത്തിലും ഭാര്യയെന്ന തരത്തിലും മുന്നില്‍ നില്‍ക്കുന്ന ആളാണ് നസ്രിയ. വിവാഹജീവതത്തിലേക്ക് കടന്നപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഭാര്യയെന്ന നിലയ്ക്കും നസ്രിയ എപ്പോഴും ഫഹദിന്റെ ഒപ്പമുണ്ട്. നസ്രിയയും ഫഹദും ചേര്‍ന്ന് നിര്‍മ്മാണരംഗത്തേക്കും എത്തിയിരുന്നു.


കുട്ടികളുടെ പരിപാടികളില്‍ അവതാരകയായിട്ടാണ് നസ്രിയ മിനിസ്‌ക്രീനിലേക്ക് എത്തിയത്. പിന്നീട് നടിയായും നായികയായും നസ്രിയ ഉയര്‍ന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹശേഷം പ്രിയപ്പെട്ട നായകുട്ടി ഓറിയോയുമൊത്ത് കൊച്ചിയിലെ ഫ്‌ളാറ്റിലാണ് ഫഹദിന്റെയും നസ്രിയയുടെയും ജീവിതം. വലിയ നടിയായിട്ടും ജോലിക്കാരൊന്നുമില്ലാതെ സ്വന്തം വീട്ടിലെ ജോലികളും ഭക്ഷണമുണ്ടാക്കലുമൊക്കെ സ്വയമാണ് നസ്രിയ ചെയ്യുന്നത്. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ടായിരുന്നു.

വളര്‍ത്തു നായയ്ക്കൊപ്പമുളള ചിത്രങ്ങളാണ് നസ്രിയ ഏറെയും പങ്കുവയ്ക്കാറുളളത്. ഓറിയോയെ അത്ര പ്രിയമാണ് നസ്രിയയ്ക്കും ഫഹദിനും. നസ്രിയ തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അതിനൊന്നും താത്പര്യമില്ലാത്ത ആളാണ് ഫഹദ്. വിവാഹവാര്‍ഷികദിനത്തില്‍ ലൈവ് വരാന്‍ ശ്രമിച്ച് പൊട്ടിച്ചിരിയില്‍ അവസാനിച്ച ദമ്പതികളുടെ വീഡിയോയും വൈറലായിരുന്നു. അഭിനയത്തിന് പുറമേ ഗായികയായും നസ്രിയ പേരെടുത്തിട്ടുണ്ട്. സലാല മൊബൈല്‍സിലെ ലാ ലാ ലസ, ബാംഗ്ലൂര്‍ ഡെയ്‌സിലെ എന്റെ കണ്ണില്‍ നിനക്കായ്.. വരത്തനിലെ സൂപ്പര്‍ഹിറ്റായ രണ്ടു ഗാനങ്ങള്‍ എന്നിവയും നസ്രിയ പാടിയതാണ്. ഇപ്പോള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പാട്ടുപാടുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കയാണ് നസ്രിയ. ഒരു തമിഴ് പാട്ടിന്റെ രണ്ടുവരി മാത്രമേ പാടുന്നുള്ളൂവെങ്കിലും ആരാധകര്‍ പാട്ട് ഏറ്റെടുത്തിരിക്കയാണ്.


 

   
nazriya shares a video of her singing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES