ജിത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് അളക്കാന്‍ ദൃശ്യം എന്ന ഒറ്റ സിനിമ മാത്രം മതി. തിരക്കഥയെ സസൂഷ്മം ദൃശ്യാവഷ്‌കരിക്കപ്പെടുത്തുന്ന ജിത്തുവിന്റെ പ്രകടനമൂല്യമാണ് മറ്റു സംവിധായകരില്‍ നിന്ന് ഇദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. ജിത്തു ജോസഫും ഭാര്യ ലിന്റാ ജിത്തുവും തിരക്കഥയുമായി രംഗത്തെത്തിയപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി മറ്റു ജിത്തു ജോസഫ് ചിത്രങ്ങളെ അപേക്ഷിച്ച് മികവ് പുലര്‍ത്തിയോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്.
മികച്ച സ്റ്റോറി ലൈന്‍ ഒന്നുമല്ലെങ്കിലും ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ഈ ചിത്രം കണ്ട് നിരാശനായി മടങ്ങേണ്ടി വരില്ല. പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തിലത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസീസ് റൗണ്ടി പറയുന്നത് നാട്ടിന്‍ പുറത്തെ ആഞ്ച് ചെറുപ്പക്കാരുടെ കഥയാണ്. ചിത്രത്തില്‍ അപ്പു എന്ന വേഷത്തില്‍ കേന്ദ്രകഥാപാത്രമായി കാളിദാസ് എത്തുമ്പോള്‍ ആസിഫ് എന്ന സുഹൃത്തായി ഗണപതി, സെബിന്‍ സെബാസ്റ്റ്യന്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവര്‍ മറ്റു സുഹൃത്തുക്കളായും കടന്നുവരുന്നു.
നാട്ടിന്‍പുറത്തെ ഊച്ചാളിചട്ടമ്പിമാര്‍ എന്നൊക്കെ കേട്ടിട്ടില്ലെ അതൊക്കെ തന്നെയാണ് ചചിത്രത്തിലെ കാളിദാസും കൂട്ടാളികളും. പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാനായും അധോലോക നായകരാകണമെന്ന ലക്ഷ്യത്തോടെ ഗുണ്ടാപണി നടത്തുന്ന ലോക്കല്‍ ഗുണ്ടകളൊണ് ചിത്രത്തില്‍ ഈ അഞ്ചുകഥാപാത്രങ്ങളും. ഗ്യാങ് തലവന്‍ നമ്മുടെ കാളിദാസ് തന്നെ.
ജീവിതചിലവ് കണ്ടെത്താന്‍ വേണ്ടി മാത്രം ഗുണ്ടാപണി അതായത് ചെറിയ തോതിലുള്ള ക്വട്ടേഷന്‍ നടത്തുന്ന സംഘമാണ് ഇവര്‍. ഇവരുടെ ഏകസ്വപ്‌നം വലിയ ക്വട്ടേഷന്‍ ഏറ്റെടുക്കുക എന്നതും. പേരില്‍ റൗഡിത്തരം കൊണ്ടുനടക്കുന്നതല്ലാതെ നാട്ടുകാര്‍ക്കൊന്നും ഈ റൗഡികളെ കാര്യമായ മതിപ്പില്ല. ചിത്രത്തില്‍ സൈക്കിള്‍ ചവിട്ടിവരുന്ന ഒരു കൊച്ചുപയ്യന് ഈ ഗ്യാങിനെ തെറിവിളിച്ചിട്ട് പോകുന്ന നര്‍മം വിതറുന്ന രംഗങ്ങളൊക്കെ കാണാം. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഈ ഗുണ്ടകളുടെ കാര്യം. ചിത്രത്തില്‍ ഇവര്‍ ഏറ്റെടുക്കുന്ന ഒരു ക്വട്ടേഷന്റെ വഴിയില്‍ ഒരു അപകടത്തിലൂടെ അപര്‍ണാ ബാലമുരളിയുടെ പൂര്‍ണിമ എന്ന കഥാപാത്രം കാളിദാസ് അവതരിപ്പിക്കുന്ന അപ്പുവിന് തലവേദനായായി കടന്നെത്തുന്നു. നാകന്റെ നിഴലായി അപര്‍ണയുടെ കഥാപാത്രം പിന്നീടങ്ങോട്ട് കൂടെതന്നെയുണ്ട്.
നിരായുധനായ ഗുണ്ടയായി ഒതുങ്ങി കാളിദാസ് ജയറാം
ഇനി കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടില്ല. കണക്ടിങ്ങായി എല്ലാം കടന്നുപോകുന്നുണ്ട്. കാളിദാസിന്റെ അപ്പു എന്ന കഥാപാത്രത്തിന്റെ നിര്‍മ്മിതിയില്‍ കുടുംബം അമ്മ, പെങ്ങള്‍ ഇവയില്‍ ഒതുങ്ങുന്നു. ചെറുപ്പത്തിലെ പിള്ളേര് വഴക്കിനിടയില്‍ പെങ്ങള്‍ മരിക്കുന്നു. ഇതിന്റെ പ്രതികാരത്തിന്റെ ബാക്കി പത്രമായത് ഇവരുടെ ഗുണ്ടാപണിയാണെന്ന് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. സാധാരണ ചിത്രങ്ങളില്‍ കാണും പോലെ ഈ ഗുണ്ടകള്‍ വെട്ടുംകുത്തും സെറ്റപ്പൊന്നും ഇല്ല. നിരായുധരാണ്. ഗുണ്ടാപണിയില്‍ ശോഭിക്കാന്‍ തുടക്കം മുതല്‍ ഇവര്‍ക്കുള്ള ആയുധം മരക്കഷ്ണങ്ങള്‍ മാത്രമാണെന്നെ കഥയില്‍ കാണിക്കപ്പെടുന്നുള്ളു.
ഇടയ്ക്ക് ഗണപതി അവതരിപ്പിക്കുന്ന ആസിഫ് എന്ന കഥാപാത്രം ചോദിയ്ക്കുന്ന ചോദ്യങ്ങളുണ്ട്. എന്റെ പെങ്ങളെ കെട്ടിക്കാനാണ് ഈ പണിക്കിറങ്ങുന്നത് എന്നൊക്കെ. അപ്പോള്‍ പ്രേക്ഷന് ചോദിച്ചേക്കാം മാന്യമായ വേറെ പണിയൊന്നും ഈ നാട്ടിലില്ലേ എന്ന്. അതിനുള്ള ഉത്തരവും കഥാപാത്രം പിന്നീട് കഥാവഴിയില്‍ പറുന്നുണ്ട്, ദുര്‍ഗുണപരിഹാരപാഠ ശാലയില്‍ നിന്ന് പുറത്തിറങ്ങിയ ഈ യുവാക്കള്‍ക്ക് ലക്ഷ്യബോധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് കാണിക്കാന്‍ സംവിധായകന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അപര്‍ണയുടെ കഥാപാത്രം കടന്നുവരുന്നതോടെ പിന്നീട് ഈ ലോക്കല്‍ ചട്ടമ്പിമാരുടെ കഥമുഴുവന്‍ പറഞ്ഞു പോകുന്നത് പൂര്‍ണിമ എന്ന അപര്‍ണയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്.
അവിചാരതിമായി അപര്‍ണയെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ അപ്പുവിന്റെ (കാളിദാസ്) വീട്ടിലേക്ക് പൂര്‍ണിമ എത്തുന്നു. പിന്നീടുള്ള രംഗങ്ങളില്‍ നായികയെ ഈ വീട്ടില്‍ നിന്നും പുകച്ച് പുറത്താക്കാന്‍ വ്യഗ്രത കൊള്ളുന്ന പാവം ഗുണ്ടകളെ. ആദ്യപകുതിയില്‍ എടുത്ത് പറയത്തക്ക വലിയ പ്രതീക്ഷ നല്‍കുന്നതായി കഥ തോന്നിയില്ല. മടലുമായി വഴി തടഞ്ഞു നിര്‍ത്തി തല്ലാന്‍ നില്‍ക്കുന്ന പക്വതയില്ലാത്ത അഞ്ച് ചട്ടമ്പിമാരെ മാത്രം ആദ്യപകുതിയില്‍ ഉടനീളം സംവിധായകന്‍ കാണിച്ചു തരുന്നു. ഇതിനിടയിലുള്ള പാട്ടൊക്കെ വളരെ ഗംഭീരമാക്കി.
കഥയെ കൈവിടാതെ പിടിച്ചു നിര്‍ത്തിയ അപര്‍ണ
ഇനി രണ്ടാം പകുതിയാണ് സിനിമയുടെ കാതല്‍. സത്യം പറഞ്ഞാല്‍ ആദ്യപകുതി കാറ്റ് നിറച്ച ബലൂണ്‍ ആയിരുന്നെങ്കില്‍ രണ്ടാംപകുതിയില്‍ അല്‍പം കഥയുണ്ട്. അപര്‍ണയുടെ കടന്നുവരവോടെ ചില ഉപദേശങ്ങള്‍ ഇവരെ നേരെയാക്കാന്‍ ശ്രമിക്കുന്നു. പലതും പരാജയപ്പെടുന്നു. ഇടയ്തക്ക് ബസ് വാങ്ങി ഓടിക്കുന്ന രംഗങ്ങള്‍ ഇവരുടെ പരിശശ്രമവും പരാജയവും എല്ലാം ഇതിലും സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്.
എങ്കിലും കഥ കൊണ്ടുപോകുന്നത് അപര്‍ണയുടെ പൂര്‍ണിമ എന്ന കഥാപാത്രം തന്നെയാണ്. റൗഡികളെക്കാള്‍ മികച്ച തന്റേടിയൊക്കെയായി അപര്‍ണ ചിത്രത്തിലെത്തുന്നത്. അപര്‍ണ അവതരിപ്പിക്കുന്ന പൂര്‍ണിമ എന്ന കഥാപാത്രം ജേര്‍ണലിസം വിദ്യാര്‍ത്ഥിനി കൂടിയാണ്. പിന്നീടുള്ള കഥാവഴിയില്‍ കഥ അല്‍പം സീരിയസ് തന്നെയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭം, സെക്‌സ് റാക്കറ്റുകള്‍ എന്നിവയില്‍ കൂടെ കഥകടന്നുപോകുന്നു. ഇതിലേക്ക് നായകന്റേയും കൂട്ടാളികളുടെയും ഇടപെടല്‍ ഇവയൊക്കെയാണ് ഈ ചിത്രം.
ഇതി കഥയിലും തിരക്കഥയിലേക്കും വന്നാല്‍ ജിത്തു ജോസഫ് ചിത്രങ്ങളുടെ മേക്കിങ് രീതി അനുസരിച്ച് ഈ ചിത്രം അല്‍പം നിരാശപ്പെടുത്തി എങ്കിലും ഇതൊരു ഫീല്‍ ഗുഡ് മുവിയാണ്. ദൃശ്യവും ഊഴവും നല്‍കുന്ന മേക്കിങ് പാറ്റേണ്‍ ഇതില്‍ കണ്ടിട്ടില്ലെങ്കിലും, ഗ്രാമത്തിലെ ഛോട്ടാ ഗുണ്ടകളെ നല്ലരീതിയില്‍ ജിത്തു ആവിഷ്‌കരിച്ചിട്ടുണ്ട്.ഗുണ്ടകളുടെ ഗ്ലാങ് ലീഡറായി കാളിദാസിന്റെ പ്രകടനം മോശമാക്കിയില്ല. കാളിദാസിന്റെ വേറിട്ട ഒരു പ്രകടനം ഈ ചിത്രത്തിലൂടെ കിട്ടും. ഒപ്പം ഗണപതിയുടേയും വിഷ്ണു ഗോവിന്ദന്റേയും പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഏറ്റവും ചിരി പടര്‍ത്തിയത് വിഷ്ണു ഗോവിന്ദന്റെ പ്രകടനമാണെങ്കില്‍ സീരിയസാക്കിയത് ഗണപതിയുടെ ഗോവിന്തെന്ന കഥാപാത്രമാണ്.
വര്‍ഗീസ് മാപ്പിള എന്ന റോളിലെത്തിയ സായ് കുമാറിന്റെ കഥാപാത്രം, വിജയരാഘവന് അവതരിപ്പിച്ച വൈദികന്റെ റോള്‍, വിജയ് ബാബുവിന്റെ പ്രതിനായകറോള്‍ എന്നിവ മികച്ചു നിര്‍ത്തുന്നു. എസ്തര്‍ അനില്‍, ഭഗത് മാനുവല്‍ എന്നിവരുടെ കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്.സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം അതിഗംഭീരം തന്നെ. അരുണ്‍ വിജയുടെ ഗാനം എന്നിവ കൈയ്യടി അര്‍ഹിക്കുന്നു. ശ്രീഗോകുലം മുവീസിന്റഫെ ബാനറിലാണ് ചിത്രം തീയറ്ററില്‍ എത്തിയിട്ടുള്ളത്.