Latest News

ഹര്‍ത്താല്‍ ദിവസം പിറന്ന 'പാസഞ്ചര്‍ സിനിമ പിറന്നിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം; കുറിപ്പുമായി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

Malayalilife
ഹര്‍ത്താല്‍ ദിവസം പിറന്ന 'പാസഞ്ചര്‍ സിനിമ പിറന്നിട്ട്  ഇന്നേക്ക് പതിനൊന്ന് വര്‍ഷം; കുറിപ്പുമായി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

 രഞ്ജിത്ത് ശങ്കര്‍  ദിലീപ്, ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് സംവിധാനം നിർവഹിച്ച  ഹിറ്റ് സിനിമയായിരുന്നു പാസഞ്ചര്‍.  2009 ല്‍  ആണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ആദ്യ സംവിധാന ചിത്രവും ഇത് തന്നെയായിരുന്നു.  സിനിമയുടെ  ഇതിവൃത്തം എന്ന് പറയുന്നത്  തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങള്‍ ഒരു പാസഞ്ചര്‍ തീവണ്ടിയില്‍ ആകസ്മികമായി കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്.

ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പ്രദർശനത്തിന് എത്തിയിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാൽ ഈ ചിത്രം  പുതുമ വറ്റാത്ത സിനിമയാണെന്ന അഭിപ്രായമാണ് ആരാധകർക്ക് ഉള്ളത്. പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന പാസഞ്ചര്‍ സിനിമയെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കർ തന്റെ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ്. ഒപ്പം സഞ്ചറിന്റെ ആദ്യ ഷോ കാണാന്‍ പോയതിനെ കുറിച്ചും  സംവിധായകൻ കുറിക്കുന്നുണ്ട്.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം

2009 മെയ് എഴാം തിയ്യതി ഹര്‍ത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിന്റെ ആദ്യ ഷോ. കാണാന്‍ വരുന്നില്ലെന്ന് വിനോദ് വിളിച്ചപ്പോ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ. പത്മ തിയറ്റിലെത്തിയപ്പോള്‍ അത്യാവശ്യം തിരക്കുണ്ട്.

സംവിധായകനാണെന്നു പറഞ്ഞപ്പൊ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടി. ലാലുവേട്ടന്റെയും (Laljose Mechery) രഞ്ജിയേട്ടന്റെയും (Ranjan Abraham) ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെ (Sukumar Parerikkal) വിളിച്ചു. വീട്ടുകാരുടെ കൂടെ സെക്കന്റ് ഷോ ഒന്നു കൂടി കണ്ടു.

പടം കണ്ടവര്‍ പലരും ആവേശത്തോടെ എന്റെ നമ്ബര്‍ തേടി പിടിച്ചു വിളിച്ചു ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാന്‍ പോവുന്നു എന്നു ശ്രീനിയേട്ടന്‍ ചോദിച്ചപ്പോള്‍ ഓഫീസുണ്ടെന്ന് ഞാന്‍ പറഞ്ഞു. ശ്രീനിയേട്ടന്‍ ഫോണില്‍ ഉറക്കെ ചിരിച്ചു. 

Director Renjith shankar says about passenger movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES