Latest News

നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ചിത്രം പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി സംവിധായന്‍ ബിജു കട്ടക്കല്‍; വേണമെങ്കില്‍ മുണ്ടൂരി അടിക്കാന്‍ വീണ്ടും തയ്യാറെന്ന് മെഗാസ്റ്റാര്‍ മോഹന്‍ലാലും

Malayalilife
നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ചിത്രം പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി സംവിധായന്‍ ബിജു കട്ടക്കല്‍; വേണമെങ്കില്‍ മുണ്ടൂരി അടിക്കാന്‍ വീണ്ടും തയ്യാറെന്ന് മെഗാസ്റ്റാര്‍ മോഹന്‍ലാലും

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തില്‍ 1995 ല്‍ റിലീസിനെത്തിയ ചിത്രത്തിലെ ആട് തോമയെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇന്നും ഏറെ സ്വീകാര്യതയാണ് ഉള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്ന വാര്‍ത്ത അതുകൊണ്ട് തന്നെ സിനിമാ പ്രേക്ഷകര്‍ ഏറെ കൈയടിയോടെയാണ് വരവേറ്റത്. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും തലപൊക്കിയിരുന്നു.സ്ഫടികം രണ്ടാം ഭാഗം ഒരുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആരെങ്കിലും മുന്നോട്ടുവന്നാല്‍ തന്നെയും ചെയ്യാനാകില്ലെന്നും ഭദ്രന്‍ വ്യക്തമാക്കിയതാണ് വിവാദത്തിന് കാരണം. എന്നാല്‍ സിനിമയുമായി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ബിജു കട്ടക്കലിപ്പോള്‍.

സ്ഫടികത്തിനു രണ്ടാം ഭാഗം ഇല്ലെന്നും ആടുതോമയുടെ മകന്‍ ഒരിക്കലും ഗുണ്ടയാകില്ലെന്നും ഭദ്രന്‍ പറഞ്ഞെങ്കിലും സംവിധായകന്‍ ബിജു കട്ടക്കല്‍ ചിത്രവുമായി മുന്നോട്ടു പോവുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്നും ബിജു കട്ടക്കല്‍ പറയുന്നു. 

'സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വര്‍ഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നില്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ളാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.''ആരോപണങ്ങള്‍ ഉണ്ടാകട്ടെ, സിനിമ തിയറ്ററില്‍ വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇതിലെന്താണെന്ന് ആളുകള്‍ തിരിച്ചറിയൂ. ഇപ്പോള്‍ മോഹന്‍ലാലിന്റെ പേര് വച്ച് ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകില്ലായിരുന്നു. യങ് സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഞാന്‍ പോസ്റ്ററില്‍ പറഞ്ഞിരുന്നത്. ഇതെന്റെ പുതുപുത്തന്‍ റെയ്ബാന്‍ ആണെന്നതാണ് ഭദ്രന്‍ സാറിനുള്ള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി തന്നെ മുന്നോട്ടുപോകും.'ബിജു പറഞ്ഞു.

സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവര്‍ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേത്. സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. സില്‍ക്ക് സ്മിതയുടെ മകളുടെ വേഷമാണ്. അന്ന് സ്ഫടികം വന്നപ്പോഴും സില്‍ക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെ. 'സ്ഫടികം 2 ഇരുമ്പന്‍ ' മാസും ക്ലാസുമായിരിക്കും.'ബിജു പറഞ്ഞു.

യുവേഴ്‌സ് ലവിങ്‌ലി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുകയാണ്.

എന്നാല്‍ സ്ഫടികം 2വില്‍ അഭിനയിക്കും എന്നതിന്റെ സൂചനകള്‍ ലാലേട്ടന്‍ തന്നെ നല്‍കിയിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയില്‍ അരിസ്റ്റോ സുരേഷിനോദ് സംസാരിക്കുന്നതിനിടക്കാണ് ഇനിയും അവസരം കിട്ടിയാല്‍ താന്‍ മുണ്ട് ഊരി അടിക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. സ്ഫടികം 2വില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് താല്പര്യമുണ്ടെന്നും, ആ സിനിമ ഉടന്‍ തന്നെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നുമുള്ളതിന്റെ സൂചനയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

mohanlal-about-spadikam 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES