Latest News

'ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം. ഈ ഫോട്ടോസില്‍ ഉള്ള ആരെയാണെന്നു പറയട്ടെ; ഉണ്ണി മുകുന്ദന് മാനേജര്‍ വിപിന്‍ കൊടുത്ത പണി സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുമ്പോള്‍

Malayalilife
 'ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം. ഈ ഫോട്ടോസില്‍ ഉള്ള ആരെയാണെന്നു പറയട്ടെ; ഉണ്ണി മുകുന്ദന് മാനേജര്‍ വിപിന്‍ കൊടുത്ത പണി സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുമ്പോള്‍

ലയാള സിനിമാ പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയാണ് നടന്‍ ഉണ്ണി മുകുന്ദന്റെ വിവാഹം. മുപ്പതുകളുടെ പകുതിയെത്തിയിട്ടും ഇന്നും ഉണ്ണി ഒരു പ്രണയം പോലും ഉള്ളതായി എങ്ങും പറഞ്ഞിട്ടില്ല. കാലാകാലങ്ങളായി ഉണ്ണിയുടെ കാമുകി എന്ന തരത്തില്‍ പല വനിതാ താരങ്ങളുടെ പേരുകളും വലിച്ചിഴക്കപ്പെട്ടിരുന്നു. ഇതില്‍ സ്വാസിക മുതല്‍ അനുശ്രീ വരെയുള്ള ആളുകളുണ്ട്,.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയാണ്. ഉണ്ണിയുടെ മാനേജരും അഭിനേതാവുമായ വിപിന്‍കുമാറിന്റെ ജന്മദിനാശംസ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കിട്ട ഒരു വീഡിയോയാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. തനിക്ക് കിട്ടിയ ആശംസാ പോസ്റ്റിലൂടെയാണ് വിപിന്‍ ഉണ്ണിക്കിട്ടൊരു പണി കൊടുത്തത്. 

ഈ പോസ്റ്റില്‍ വിപിന്റെ ഒപ്പം മലയാള സിനിമയിലെ പ്രശസ്തരും പ്രമുഖരുമായ നിരവധി നായികമാരെ കാണാം. മഞ്ജു വാര്യരെയും, മീര ജാസ്മിനെയും മംമ്ത മോഹന്‍ദാസ്, രാശ്മിക മന്ദാന തുടങ്ങി ഏറ്റവും അടുത്തിടെ സിനിമയിലെത്തിയ യുവ നടിമാര്‍ പോലും ഉണ്ണി പോസ്റ്റ് ചെയ്ത കൊളാഷ് വീഡിയോയില്‍ വിപിനൊപ്പമുണ്ട്.

ഇതിന്റെ ക്യാപ്ഷനിലാണ് മാനേജര്‍ ഉണ്ണിക്കുള്ള പണി ഒളിപ്പിച്ചു വച്ചത്. 'ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം. ഈ ഫോട്ടോസില്‍ ഉള്ള ആരെയാണെന്നു പറയട്ടെ' എന്നായിരുന്നു വിപിന്റെ കമന്റ്. 

ഉണ്ണിയുടെ പോസ്റ്റ് ആയതിനാല്‍, ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്ന രണ്ടു മില്യണ്‍ ഫോളോവേഴ്സിനും ഈ കമന്റ് കാണാന്‍ കഴിയും. കമന്റ് സെക്ഷനില്‍ അതോടെ ആരാധകര്‍ തങ്ങളുടെ സംശയങ്ങളും ഇഷ്ടങ്ങളുമൊക്കെ കുറിക്കാന്‍ തുടങ്ങി. സിനിമയിലെ നായികയുടെ പേര് പോലും ആരാധകര്‍ ഊഹിച്ചെടുത്തു. ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും, അതിന് മാനേജര്‍ വിപിന്‍കുമാര്‍ നല്‍കിയ കമന്റും അടങ്ങിയ സ്‌ക്രീന്‍ഷോട്ട് വൈറലാകുകയാണ്. നിരവധിപ്പേര്‍ ഈ പോസ്റ്റില്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

manager of unni mukundan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES