കുട്ടികളിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പോലീസിന്റെ സഹായത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് നിർമിച്ച ഹൃസ്വചിത്രം ആണ് കുട്ടി യോദ്ധാവ്.
കലന്തൻ ബഷീർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മാസ്റ്റർ താരിഖ് റഹ്മാൻ ആണ്.
സ്കൂളിലേക്കുള്ള യാത്രക്കിടയിലും തുടർന്നും ഒരു കുട്ടി കാണുകയും നേരിടേണ്ടിവരുകയും ചെയ്ത ദുരനുഭവങ്ങളാണ് കഥയുടെ സാരാംശം.
ശ്രീ രഞ്ജി പണിക്കർ, സംവിധായകൻ ബോബൻ സാമുവൽ, നിർമ്മാതാവ് സാബു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പി ആർ ഒ എം കെ ഷെജിൻ.