കുടശ്ശനാട് കനകം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല. പ്രഫഷണല്‍ നാടകങ്ങള്‍ ചെയ്ത് മികച്ച നടിക്കുള്ള പുരസ്‌ക്കാരം വരെ സ്വന്തമാക്കിയിട്ടുള്ള കനകത്തെ സിനിമാ പ്രേമികള്‍ തിരിച്ചറിഞ്ഞത് ജയ ജയ ജയ ജയ ഹേ എന്നി സിനിമയിലൂടെയാണ്. ഈ സിനിമയില്‍ കനകം അവതരിപ്പിച്ച അമ്മ വേഷം ആരും മറക്കില്ല.ദര്‍ശന രാജേന്ദ്രനായിരുന്നു ചിത്രത്തിലെ നായിക.
ഇപ്പോള്‍ നടി തന്റെ നാടകാനുഭവങ്ങളും പുതിയ വിശേഷങ്ങളും സിനിമദകിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന സിനിമയാണ് താന്‍ എന്ന അഭിനേത്രിയെ മലയാള സിനിമയില്‍ പ്രശസ്തയാക്കിയത്. അതിന് സംവിധായകന്‍ വിപിന്‍ ദാസിനോടും ആ സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു വെന്ന് താരം പറയുന്നു. ബേസില്‍ ജോസഫിന്റെ അമ്മ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകര്‍ തന്നെ ബേസിലിന്റെ അമ്മ എന്ന് പറയുന്നതിന് കാരണം വിപിന്‍ ദാസാണെന്നും കനകം പറയുന്നു.
നാടകം അഭിനയിച്ച കാലത്ത് തനിക്ക് നേരിട്ട അനുഭവങ്ങളും നടി പങ്ക് വച്ചു.മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞ നടി തന്റെ ഗതി ആര്‍ക്കും വരരുതെന്നും പറഞ്ഞു. രണ്ട് മക്കളുണ്ടായിരുന്നു. ഒരാള്‍ മരിച്ചുപോയി. കോംപ്ലിക്കേഷന്‍ മരണമായിരുന്നു, അതിന്റെ പിറ്റേന്ന് സ്റ്റേജില്‍ പോയി നിന്നുഎവിടുന്നോ വന്നു, എങ്ങോട്ടോ പോയി,, നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗെന്നും നടി ഓര്‍ക്കുന്നു.
അന്നും ഇന്നും എന്നും അത് മനസില്‍ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്പോള്‍ കണ്ണിനീര്‍ ഒഴുകുകയായിരുന്നുവെന്‌നും നടി ഓര്‍ത്തു
അച്ഛന്‍ മരിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു.അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. ഷൂട്ടാണെങ്കില്‍ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റ കലയല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാന്‍ പറ്റില്ല.നമ്മുടെ മാത്രം ദുഃഖമല്ല നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം എന്നാണ് നടി പറയുന്നത്.
മരണപ്പെട്ട തന്റെ പൊന്നുമോന്‍ സ്നേഹനിധിയായിരുന്നുവെന്നും മകന്‍ മരിച്ചതിന്റെ പിറ്റേന്ന് നാടകത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതും നടി ഓര്‍ക്കുന്നു.മോന്‍ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞു.ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകന്‍ മരിച്ചത്.വയലില്‍ മരിച്ചുകിടക്കുകയായിരുന്നു.മറ്റേ മകന്‍ ടൈലിന്റെ കോണ്‍ട്രാക്ടറാണെന്നും താരം പറയുന്നു.
ലോകത്താരുമില്ലാത്ത അവസ്ഥ അഞ്ച് വര്‍ഷം അനുഭവിച്ചിട്ടുണ്ടെന്നും മകനും ഭാര്യയും കുഞ്ഞും കുറച്ച് മാറിയുള്ള വീട്ടിലാണ് താമസമെന്നും മാനസികമായി നമ്മളെ അകറ്റിനിര്‍ത്തുന്നതാണ് ഇഷ്ടമെങ്കില്‍ ഇങ്ങനെ നില്‍ക്കുന്നതല്ലേ നല്ലതെന്നും ചോദിക്കുന്നു. നാട്ടില്‍ നിന്ന് എങ്ങും പോകാന്‍ തനിക്കിഷ്ടമില്ലെന്നും നടി പറയുന്നു. ഇപ്പോള്‍ ഒറ്റപ്പെടല്‍ മാറിയെന്നും പണ്ടത്തേതിന്റെ പലിശയായിട്ട് എന്നെ മകന്‍ സ്നേഹിക്കുന്നുവെന്നും താരം പങ്ക് വച്ചു.ഞാന്‍ എന്ന് എന്റെ വീട്ടിലുണ്ടെങ്കിലും അവന്‍ വരും അത് സാമ്പത്തികത്തിനൊന്നുമല്ല, അവന് സാമ്പത്തികമുണ്ട്ഭാര്യ ഗള്‍ഫിലാണെന്നും നടി പങ്ക് വച്ചു.
. 'ജയ ജയ ജയ ജയഹേ' എന്ന സിനിമയില്‍ അഭിനയിച്ച സഹതാരങ്ങളെക്കുറിച്ചും നടി പങ്ക് വച്ചു.ജയ ജയ ജയഹേ'യുടെ വര്‍ക്ക് തീര്‍ന്ന ശേഷം രണ്ടോമൂന്നോ തവണ ദര്‍ശന കോള്‍ എടുത്തിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്നും വിളിച്ചാല്‍ പോലും എടുക്കാറില്ലെന്നും കനകം പറഞ്ഞു. വാട്‌സാപ്പില്‍ മെസേജ് അയച്ചു നോക്കിയിരുന്നുവെന്നും അതിനും മറുപടി ലഭിച്ചില്ലെന്നും നടി പറഞ്ഞു
എന്നാല്‍, ബേസില്‍ ജോസഫ് എത്ര തിരക്കാണെങ്കിലും എപ്പോഴെങ്കിലുമൊക്കെ തനിക്ക് മറുപടി നല്‍കാറുണ്ടെന്നും കനകം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ വിപിന്‍ ദാസും അങ്ങനെ തന്നെയാണെന്നും നടി പറഞ്ഞു.
ദര്‍ശനയുടെ അമ്മയും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോള്‍ പോകുന്നിടത്തെല്ലാം തന്റെ കാര്യം കൂടെ പറയണേ എന്ന് അന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്തായാലും തന്നെ കൊണ്ടു പോകാന്‍ ആയിരിക്കില്ലല്ലോ താത്പര്യം. അമ്മയെ കൊണ്ടു പോകാന്‍ ആവില്ലേ എന്നും കനകം പറഞ്ഞു. അത് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും, അവര്‍ക്ക് തന്നോട് വിദ്വേശമുണ്ടായിട്ട് അല്ലെന്നും കുടശ്ശനാട് കനകം കൂട്ടിച്ചേര്‍ത്തു.
തന്റെ ദുഃഖങ്ങളൊക്കെ മാറാന്‍ വഴിത്തിരിവായത് 'ജയ ജയ ജയ ഹേ' എന്ന സിനിമയാണെന്നും നടി പറയുന്നു. ആ ടീമിനോടും നിര്‍മാതാക്കളോടും ഫുഡ് പ്രൊഡക്ഷനിലെ ഓരോരുത്തരോടും താന്‍ കടപ്പെട്ടിരിക്കുന്നു. തന്നെ താന്‍ ആക്കിയതില്‍ ആ ലൊക്കേഷന് വലിയ പങ്കുണ്ടെന്നും കനകം പറഞ്ഞു.