Latest News

ജീവിതം തുടങ്ങിയിട്ടില്ലാത്ത ലോകം  കണ്ടിട്ടില്ലാത്ത ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉളള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യംഎന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു;നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല; സുഹൃത്തിന്റെ വേര്‍പാടിനെക്കുറിച്ച് കീര്‍ത്തി സുരേഷ് പങ്ക് വച്ചത്

Malayalilife
 ജീവിതം തുടങ്ങിയിട്ടില്ലാത്ത ലോകം  കണ്ടിട്ടില്ലാത്ത ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉളള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യംഎന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു;നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല; സുഹൃത്തിന്റെ വേര്‍പാടിനെക്കുറിച്ച് കീര്‍ത്തി സുരേഷ് പങ്ക് വച്ചത്

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് . മലയാളത്തിലും അതുപോലെ തെന്നിന്ത്യന്‍ സിനിമ ലോകത്തും സുപരിചിതയാണ് താരം. സമൂഹമാധ്യമങ്ങളില്‍ ആക്റ്റീവാണ് കീര്‍ത്തി. കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന  കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.അകാലത്തില്‍ പൊലിഞ്ഞ ബാല്യകാല സുഹൃത്തിന്റെ ഓര്‍മകളാണ് നടി കുറിച്ചത്.

കീര്‍ത്തിയുടെ കുറിപ്പ് ഇങ്ങനെ:
''കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ നേരിടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. 21ാം വയസ്സിലാണ് ഗുരുതരമായ ബ്രെയിന്‍ ട്യൂമര്‍ അവളില്‍ കണ്ടെത്തിയത്. അന്നു മുതല്‍ കഴിഞ്ഞ മാസം വരെ ഏകദേശം എട്ടു വര്‍ഷത്തോളം അവള്‍ പോരാടി. കഴിഞ്ഞ നവംബറില്‍ അവളുടെ മൂന്നാമത്തെ സര്‍ജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓര്‍മയായിരുന്നു അത്. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. അവളുടെ മുന്‍പില്‍ എന്റെ വേദന പുറത്തറിയിക്കാതെ ഞാന്‍ പിടിച്ചു നിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രി ഇടനാഴിയിലൂടെ ഞാന്‍ നടന്നു കരഞ്ഞു.

അവള്‍ അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത ലോകം പോലും കണ്ടിട്ടില്ലാത്ത ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉളള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. 

എനിക്ക് ഇപ്പോഴും ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ കൂടുതല്‍ വേഗത്തില്‍ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ അവള്‍ അവസാന ശ്വാസം വരെ പോരാടി. കൃയ്യം ഒരു മാസം മുന്‍പ് അവള്‍ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നുപോകില്ല മച്ചുട്ടാ, ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു ഈ ഓര്‍മകള്‍ എന്നെന്നേക്കുമാണ്- കീര്‍ത്തി കുറിച്ചു. 

മനീഷയ്ക്കൊപ്പമുളള നിരവധി ചിത്രങ്ങളും കീര്‍ത്തി പങ്കുവെച്ചു. കീര്‍ത്തിയുടെ ദു:ഖത്തില്‍ സങ്കടം രേഖപ്പെടുത്തി ധാരാളം പേര്‍ കമന്റ് ചെയ്തു. ഈ വിഷമഘട്ടം തരണം ചെയ്യാന്‍ ശക്തിയുണ്ടാകട്ടെയെന്നും ആരാധകര്‍ കുറിച്ചു.

 

keerthy suresh remembers childhood friend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES