Latest News

മുറയിലെ അനന്ദു എന്ന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയങ്ങളില്‍;  ആദ്യ മലയാള ചിത്രത്തില്‍ പ്രേക്ഷകരുടെ കൈയടി നേടി ഹൃദു ഹാറൂണ്‍ 

Malayalilife
 മുറയിലെ അനന്ദു എന്ന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയങ്ങളില്‍;  ആദ്യ മലയാള ചിത്രത്തില്‍ പ്രേക്ഷകരുടെ കൈയടി നേടി ഹൃദു ഹാറൂണ്‍ 

ക്യാന്‍ ഫിലിം ഫെസ്റ്റിവലല്‍ വേദിയില്‍ വിജയിച്ച  ആള്‍ വീ ഇമാജിന്‍ ചിത്രത്തിന്റെ ആഘോഷ ചടങ്ങുകളില്‍ താരമായിരുന്ന ഹൃദു ഹാറൂണ്‍ മലയാളിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. സന്തോഷ് ശിവന്റെ മുംബൈക്കാര്‍, ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത തഗ്‌സ് എന്ന തമിഴ് ചിത്രം, ആമസോണില്‍ ക്രാഷ് കോഴ്‌സ്, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് ശേഷം ആദ്യമായി മലയാളത്തിലേക്ക് ഹൃദു ഹാറൂണ്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് മുറ. തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണ്‍ മുറയില്‍ അവതരിപ്പിച്ച അനന്ദു എന്ന കഥാപാത്രം പ്രേക്ഷകരുടെയും ദേശീയ-പ്രാദേശിക നിരൂപകരുടെയും മുക്ത കണ്ഠമായ പ്രശംസ ഏറ്റു വാങ്ങുകയാണ്. മുറ ഹൗസ് ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തരംഗമാകുകയാണ് തിയേറ്ററുകളില്‍.

തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ദേശീയ സംസ്ഥാന അവാര്‍ഡ് നേടിയ കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുടെ കൂടെ ആയതിനാല്‍ ഏറെ സന്തോഷമുണ്ടെന്ന് ഹൃദു പറഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി ഒപ്പം മൊത്തം അഭിനേതാക്കളും ടെക്നിഷ്യന്‍സും നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് മുറയുടെ വിജയത്തിന് പിന്നില്‍ എന്ന് ഹൃദു കൂട്ടിച്ചേര്‍ത്തു. ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദുകൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍ ഉള്‍പ്പെടുന്ന ഞങ്ങള്‍ ആറുപേരുടെ സിനിമക്കകത്തും പുറത്തുമുള്ള സൗഹൃദം  ഞങ്ങള്‍ ഓരോരുത്തര്‍ക്കും അവരവരുടെ  പ്രകടനം മികച്ചതാക്കാന്‍ സഹായകമായി.  മുറക്കും ഞങ്ങള്‍ ഓരോരുത്തര്‍ക്കും പ്രേക്ഷകര്‍ നല്‍കുന്ന കൈയടി തന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള പ്രജോദനമെന്നും ഹൃദു പറഞ്ഞു.

ആദ്യ വാരാന്ത്യത്തില്‍ തന്നെ ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററില്‍ ഇപ്പോള്‍ പ്രദര്‍ശന വിജയം നേടുന്ന മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്.എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് മുറയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി , കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിര്‍മ്മാണം : റിയാഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

hridhu harooruns performance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES