Latest News

ഇന്നലെ രാത്രി നിരവധി കോളുകളാണ് വന്നത് അറസ്റ്റിലായോ എന്ന് ചോദിച്ചുകൊണ്ട്; ഞാന്‍ അറസ്റ്റിലായിട്ടില്ല;വിശദീകരണവുമായി നടി പൂനം പാണ്ഡെ

Malayalilife
ഇന്നലെ രാത്രി നിരവധി കോളുകളാണ് വന്നത് അറസ്റ്റിലായോ എന്ന് ചോദിച്ചുകൊണ്ട്; ഞാന്‍ അറസ്റ്റിലായിട്ടില്ല;വിശദീകരണവുമായി നടി പൂനം പാണ്ഡെ

ടിയായും മോഡലായും തിളങ്ങി നില്‍ക്കുന്ന ബോളിവുഡ് താരമാണ് പൂനം പാണ്ഡെ. 2013 ല്‍ പുറത്ത് ഇറങ്ങിയ നാഷാ എന്ന ബോളിവുഡ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് ചുവട് വച്ചത് . അതിന് ശേഷം താരം അന്യഭാഷ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യൽ മീഡിയ ആകെ പൂനം  പാണ്ഡെയും സുഹൃത്തും ലോക്ക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത് ചർച്ച ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി  കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. താന്‍ അറസ്റ്റിലായിട്ടില്ലെന്നും വീട്ടിലിരുന്നു സിനിമകള്‍ കാണുകയായിരുന്നു എന്നുമാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് പൂനം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി ഞാന്‍ സിനിമ മാരത്തോണിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് സിനിമകളാണ് ഞാന്‍ കണ്ടത്. ഇന്നലെ രാത്രി നിരവധി കോളുകളാണ് നന്നത് അറസ്റ്റിലായോ എന്ന് ചോദിച്ചുകൊണ്ട്. ടിവിയിലും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ല- എന്നും താരം പറഞ്ഞു.

നാഷ, ഉവാ, ആ ഗയാ ഹീറോ  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ട താരം ഒരു വിവാദ നായിക കൂടിയാണ്. ആരാധകര്‍ക്കായി ട്വിറ്ററിലും യുട്യൂബിലുമൊക്കെയായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. അതേസമയം പൂനം പാണ്ഡെ അബോര്‍ഷന് വിധേയയായി എന്ന് തരത്തിലുളള വ്യാജ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. താരം ആദ്യമായി മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നത് 2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ്. ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ ഇന്ത്യ വിജയിച്ചതോടെ പാതി നഗ്‌നയായെത്തി പൂനം തന്റെ വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു.

I have not been arrested said poonam padey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES