മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും, നടനും , ഹാസ്യതാരവുമാണ് രമേശ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി അഭിനയലോകത്തേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ ലോക്ക് ഡൗണിൽ കുടുംബത്തിനോടൊപ്പം കഴിയുന്ന താരം ടെ മീൻകച്ചവടത്തിൽ ഒരു കൈനോക്കുകയുമാണ്. ഇപ്പോൾ പിഷാരടി 'കടക്കാരനായി' രമേഷ് പിഷാരടിയായി മാറിയിരിക്കുകയാണ്.
അടുത്ത കൂട്ടുകാരനും സഹപ്രവർത്തകനുമായ ധർമ്മജന്റെ ധർമൂസ് ഫിഷ് ഹബ്ബിലാണ് പിഷാരടി ഇപ്പോൾ കടക്കാരനായി എത്തിയിരിക്കുന്നത്. താരം പങ്കുവച്ച ചിത്രത്തോനൊപ്പം അങ്ങനെ താനും ഒരു 'കടക്കാരനായി' എന്നാണ് അടികുറിപ്പായി നൽകിയിരിക്കുന്നത്. അതേസമയം താരത്തിന്റെ ചിത്രം കണ്ട് ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന ആരാധകന്റെ ചോദ്യത്തിനും പിഷാരടി മറുപടി നൽകിയിരിക്കുകയാണ്.
2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നു എന്നാണ് ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ധർമ്മജന്റെ 'ധർമൂസ് ഫിഷ് ഹബ് ' 2018ലാണ് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധര്‍മജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബിന് ഫ്രാഞ്ചൈസികൾ ഉണ്ട്.