ഡബ്ല്യൂസിസി അംഗങ്ങളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വിധു വിൻസെന്റ്. വിധു തന്റെ വിമർശനം ഉന്നയിച്ചിരിക്കുന്നത് നടി പാര്‍വതി, റിമ കല്ലിങ്കല്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ്. സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥ പാര്‍വതിക്ക് നല്‍കി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചു എന്നുമാണ് ഡബ്ല്യൂസിസിക്ക് അയച്ച കത്തിലൂടെ വിധു വ്യക്തമാക്കുന്നത്.
'പാര്‍വതിയ്ക്ക് തിരക്കഥ നല്‍കി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തില്‍ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാര്‍വതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിര്‍ദ്ദേശ പ്രകാരം പാര്‍വതിയെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഉയരെയുടെ സെറ്റില്‍ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതില്‍ പ്രകാരം പാര്‍വ്വതിയെ ഉയരെയുടെ സെറ്റില്‍ പോയി കണ്ടു.സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാര്‍വതിയുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ഒരു 'NO' പറയാന്‍ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാന്‍ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓര്‍ത്തെടുക്കാന്‍ വയ്യ'.- വിധു കത്തില്‍ പറയുന്നു
അതേസമയം പരസ്യമായി തന്നോടുള്ള എതിര്‍പ്പ് ദീദി ദാമോദരന്‍ പലരോടും പ്രകടിപ്പിച്ചിട്ടുണ്ടെന്നും തരാം തുറന്ന് പറയുന്നു. ഒരവസരത്തില്‍ ദീദി ഉണ്ണികൃഷ്ണനോടല്ല തനിക്ക് പ്രശ്നമെന്നും വിധു വിന്‍സെന്റിനോടാണ് എന്നാണ് എന്നും പറഞ്ഞിരുന്നു. എന്നാൽ വിധു സോഷ്യൽ മീഡിയയിലൂടെ മകളുടെ സിനിമയ്ക്ക് നിര്‍മ്മാതാവാകേണ്ടിയിരുന്ന ആളെ ഞാന്‍ എന്റെ സിനിമയുടെ നിര്‍മാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് തനിക്ക് തോന്നിയുണ്ടുണ്ടെന്നാണ് കുറിച്ചിരിക്കുന്നത്.