ഒരിക്കല്‍ നിങ്ങളുടെ ആരാധികയായിരുന്നതോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു; കങ്കണ റണാവത്തിനെതിരെ വിമർശനവുമായി നടി വാമിഖ ഗബ്ബി

Malayalilife
 ഒരിക്കല്‍ നിങ്ങളുടെ  ആരാധികയായിരുന്നതോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു; കങ്കണ റണാവത്തിനെതിരെ  വിമർശനവുമായി നടി വാമിഖ ഗബ്ബി

ബോളി വൂഡിലെ ശ്രദ്ധേയ നടിയാണ് കങ്കണ റണാവത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയകുമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന് എതിരെ  വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടി വാമിഖ ഗബ്ബി. സമൂഹമാധ്യമണങ്ങളിലൂടെ കങ്കണ റണാവത്ത് വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്ന് കുറിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നേരത്തേ കങ്കണയുടെ ആരാധികയായിരുന്നു എന്നതോര്‍ത്ത് ഇപ്പോള്‍ താന്‍ ലജ്ജിക്കുന്നുവെന്നും താരം  ട്വീറ്റ് ചെയ്തു. 

 കങ്കണ വ്യാപകമായി കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ഡലോ പ്രതിഷേധത്തെ പരിഹസിച്ചതിനെത്തുടര്‍ന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.  നടന്‍ ദില്‍ജിത് ദോസഞ്ജ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെയ്ത ട്വീറ്റ് വൈറലായിരുന്നു. കങ്കണ ഈ ട്വീറ്റുകള്‍ക്ക് നല്‍കിയ മറുപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.  വാമിഖ ഇപ്പോൾ  ഈ ട്വീറ്റുകളില്‍ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.

മുന്‍പ് ഉണ്ടായിരുന്ന ആരാധന ഇപ്പോള്‍ ലജ്ജിപ്പിക്കുന്നു എന്ന് കുറിച്ച വാമിഖ വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീ ആയി താങ്കള്‍ അധപതിച്ചത് ഹൃദയഭേദകമാണ് എന്നും കുറിച്ചു. കങ്കണ വാമിഖയെ ഇതേ തുടര്‍ന്നാണ്  ബ്ലോക്ക് ചെയ്തത്. നേരത്തേ  കങ്കണ റണൗട്ടിനെതിരെ അഭിഭാഷകന്‍ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.  കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ് കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് അയച്ചത്. 
 

Actress vamikha react against kankana ranaut

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES