Latest News

മാറ്റം വരണമെങ്കില്‍ ഞാന്‍ മാറുക തന്നെ വേണം; അപ്പോഴേ പുതിയ ചിന്ത വരികയുള്ളൂ;വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ടുണ്ടാകാം;അമ്മ നേതൃമാറ്റത്തെക്കുറിച്ച് ഇടവേള ബാബു പങ്ക് വച്ചത്‌

Malayalilife
മാറ്റം വരണമെങ്കില്‍ ഞാന്‍ മാറുക തന്നെ വേണം; അപ്പോഴേ പുതിയ ചിന്ത വരികയുള്ളൂ;വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ടുണ്ടാകാം;അമ്മ നേതൃമാറ്റത്തെക്കുറിച്ച് ഇടവേള ബാബു പങ്ക് വച്ചത്‌

ടന്‍ എന്നതിലുപരി താരസംഘടനയായ അമ്മയുടെ മേല്‍നോട്ടക്കാരനെന്ന നിലയിലാണ് ഇടവേള ബാബു നിറഞ്ഞ് നില്‍ക്കാറുള്ളത്. ഒരുപാട് വര്‍ഷങ്ങളായി അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരം ആ സ്ഥാനത്ത് നിന്നും രാജി വെക്കുകയാണ്. . ജൂണ്‍ 30ന് ആണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. മോഹന്‍ലാല്‍ പ്രസിഡന്റായി തുടരും, അധികാര ദുര്‍വിനിയോഗം ചെയ്യാത്തയാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് ബാബു പ്രതികരിച്ചു.സംഘടനയുടെ കാലിടറാനുണ്ടായ കാരണത്തെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ക്കും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ഇടവേള ബാബു വ്യക്തമാക്കി.

ഇനി ചിലപ്പോള്‍ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്പ് മാറാനാണ് തീരുമാനം. പുതിയ ആള്‍ക്കാര്‍ വരേണ്ട സമയമായി. പുതിയ ചിന്തകള്‍ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്റ്റാണ് ജനറല്‍ സെക്രട്ടറിയുടേത്. അതൊന്നും ദുരുപയോഗം ചെയ്യാത്തയാള്‍ വരണമെന്നാണ് ആഗ്രഹം

ഞാനില്ലെങ്കില്‍ ലാലേട്ടന്‍ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചര്‍ച്ചയില്‍ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വിവിധ രാഷ്ടട്രീയ പാര്‍ട്ടികളില്‍ സ്വാധീനം വന്നു. അത് പൊതുജനങ്ങള്‍ക്ക് അറിയുകയും ചെയ്യാം. ആ തോന്നലാണ് അമ്മയ്ക്കുണ്ടായ ഏറ്റവും വലിയ അപകടം. അന്നുമുതല്‍ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടി.

ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുപോകാന്‍ മൂന്ന് കോടി രൂപ റെഗുലര്‍ വേണം. അതുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ ശ്രമം ഉണ്ടായാലേ നടക്കൂ. അല്ലാത്ത പക്ഷം വണ്ടി എവിടെയെങ്കിലും ബ്‌ളോക്ക് ആകുമെന്നും ഇടവേള ബാബു പറയുന്നു.

എന്റെ ജീവിതത്തിലെ നല്ല കാലയളവ് മൊത്തം ഞാന്‍ അമ്മയിലാണ് ചെലവഴിച്ചത്. ഈ സമയത്ത് വിവാഹം പോലും കഴിച്ചിരുന്നില്ല. ഇനിയും വിവാഹമൊന്നും ഉണ്ടാകില്ലെന്ന് തന്നെയാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ടുണ്ടാകാം.

ഭാവിയില്‍ എന്റെ കൂടെ ഒരു കംപാനിയന്‍ ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണം ഒന്നും ഉണ്ടാകില്ല. ഈ ജീവിതമാണ് സുഖം. കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാമെന്ന് വിചാരിച്ചിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അതിലേറെ ബാധ്യതകളാണുള്ളത്. കല്യാണം കഴിച്ചാല്‍ പോലും ഇത്രയേറെ ബാധ്യത വരില്ലായിരുന്നു എന്നാണ് തോന്നുന്നത്. സംഘടനയ്ക്ക് കാലിടറിയതിനെ പറ്റിയും താരം സൂചിപ്പിച്ചിരിക്കുകയാണ്. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് സംഘടനയ്ക്ക് കാലിടറിയത്. മുന്‍പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു. ഇനിയുള്ളവരെ പറ്റി പൊതുജനങ്ങള്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരൊക്കെ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ജനങ്ങള്‍ക്ക് പോലും അറിയാം. അവിടെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിയതെന്നും നടന്‍ പങ്ക് വച്ചു.

Read more topics: # ഇടവേള ബാബു
edavela babu will resign

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES