പുതിയ ചിത്രം ഡാകിനിയിലൂടെ സുഡാനിയിലെ ഉമ്മമാര്‍ വീണ്ടുമെത്തുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയരായ സാവിത്രി ശശിധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്കൊപ്പം പോളി വത്സനും സേതുലക്ഷ്മിയും പ്രധാനവേഷങ്ങളിലുണ്ട്.
ബി. രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഡാകിനി നിര്‍മിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം. ഗോപിസുന്ദര്‍ ബാക്ഗ്രൗണ്ട് സ്‌കോറും ചെയ്തിരിക്കുന്നു. അലക്‌സ് ജെ. പുളിക്കലാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, അജുവര്‍ഗീസ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.