Latest News

ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്; അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍?;ഭാമയുടെ കുറിപ്പ് വൈറല്‍

Malayalilife
ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്;  അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍?;ഭാമയുടെ കുറിപ്പ് വൈറല്‍

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പുകള്‍ വൈറലാവുകയാണ്. വിവാഹത്തിനത്തിനും സ്ത്രീധനത്തിനും എതിരെയാണ് താരത്തിന്റെ വാക്കുകള്‍. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്നും 
ന്നും സ്ത്രീ അവരുടെ ധനം മറ്റൊരാള്‍ക്ക് നല്‍കി വിവാഹം കഴിക്കരുതെന്നും ഇന്‍സറ്റഗ്രാം സ്റ്റോറിയില്‍ താരം പറയുന്നു.

'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം... എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തില്‍ ഭാമ ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ടിരുന്നോ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം.  

ബിസിനസുകാരനാണ് ഭാമയുടെ ഭര്‍ത്താവായ അരുണ്‍ . 2020 ജനുവരി 30 നായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് സിംഗിള്‍ മദര്‍ എന്ന് അഭിമാനപൂര്‍വം വിളിച്ചു പറഞ്ഞ നടിയാണ് ഭാമ. മകള്‍ ഗൗരിക്കൊപ്പം സന്തോഷകരമായി ജീവിക്കാന്‍ ഭാമ പഠിച്ചു കഴിഞ്ഞു. ഭര്‍ത്താവിനെ കുറിച്ച് ഒരക്ഷരം പോലും അപ്പോഴൊന്നും ഭാമ പറഞ്ഞതുമില്ല.  കഴിഞ്ഞ കുറച്ചുനാളുകളായി ഭാമ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഭര്‍ത്താവായ അരുണ്‍ ജഗദീഷിന്റെ പേര് തന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും ഭാമ നീക്കം ചെയ്തതോടെയായിരുന്നു ഇത്.

Read more topics: # ഭാമ
bhama against marriage and dowry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES