നടന്‍ ബൈജു സന്തോഷിന്റെ മകള്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡോക്ടറായ ഐശ്വര്യ സന്തോഷും രോഹിത് നായരുമായുള്ള വിവാഹം വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈരലായി കഴിഞ്ഞു.
അതീവ ആഡംബരമായാണ് മകളുടെ വിവാഹം ബൈജു ഒരുക്കിയത്. ബൈജു രഞ്ജിത ദമ്പതികളുടെ മകള്‍ ഡോക്ടര്‍ കൂടിയാണ്. ഈ മകളെ കൂടാതെ ലോകനാഥ് എന്നൊരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്..ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്.
തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളില്‍വച്ചായിരുന്നു വിവാഹം. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഷാജി കൈലാസ്, ആനി,പഴയകാല നടി കാര്‍ത്തിക, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നുവിവാഹം.