മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയില്‍ അര്‍ജുന്‍ അശോകന്റെ പാട്ട്. മമ്മൂട്ടിയും അര്‍ജുന്‍ അശോകനും ഒരുമിച്ച ഭ്രമയുഗത്തിനു സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയുടെ സംഗീത സംവിധായകന്‍. ടര്‍ബോയുടെ പശ്ചാത്തല സംഗീതവും ക്രിസ്റ്റോ സേവ്യറാണ്.
അര്‍ജുന്‍ അശോകന്‍ ഗാനം ആലപിക്കുന്ന വിവരം ക്രിസ്റ്റോ സേവ്യര്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു. അര്‍ജുന്‍ അശോകന്‍ സ്റ്റുഡിയോയില്‍ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവച്ചു. സിംഗര്‍ അര്‍ജുന്‍ അശോകന്‍ എന്ന് എഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നന്ദിയറിയിച്ച് അര്‍ജുന്‍ കമന്റ് ചെയ്തിട്ടുണ്ട്.അതേസമയം തീപ്പൊരി ഐറ്രമായി ടര്‍ബോയുടെ ട്രെയിലര്‍ ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളില്‍ റിലീസ് ചെയ്തത്.
മാസ് ആക്ഷന്‍ കോമഡി ചിത്രമായ ടര്‍ബോ മേയ് 23ന് പ്രദര്‍ശനത്തിന് എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായടര്‍ബോയില്‍ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്തന്. മിഥുന്‍ മാനുവേല്‍ തോമസാണ് രചന. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വിതരണം വെഫേറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
പി.ആര്‍. ഒ : ശബരി.