മലയാളം ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതുവഴി സിനിമയിലേക്ക് പ്രവേശിച്ച താരമാണ് അന്‍സിബ. 2013ല്‍ ഗോപു ബാലാജി സംവിധാനം നിര്‍വഹിച്ച 'പരംഗ്ജ്യോതി' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അന്‍സിബ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടി കൂടിയാണ് അന്‍സിബ. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന് കരിയറില്‍ ബ്രേക്ക് നല്‍കുന്നത് ദൃശ്യം തന്നെ ആയിരുന്നു.
മമ്മൂട്ടി നായകനായ സി.ബി.ഐ ദി ബ്രെയ്ന്‍ ആണ് അന്സിബയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ സി.ബി.ഐ ഓഫീസറുടെ വേഷത്തിലാണ് അന്‍സിബ എത്തുന്നത്. ഇപ്പോള്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് വാര്‍ത്തയാകുന്നത്.
തനിക്ക് നഷ്ടപ്പെട്ട മലയാള ചിത്രങ്ങളെ കുറിച്ചും തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അന്‍സിബ. അവസാന നിമിഷം തനിക്ക് നഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ അന്‍സിബ സംസാരിക്കുന്നത്.അവസാന നിമിഷം നഷ്ടപ്പെട്ട സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് കുറേ ഉണ്ടെന്നായിരുന്നു അന്‍സിബയുടെ മറുപടി. 'ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.
ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു നമ്മള് എന്ന സിനിമയില്‍ അഭിനയിപ്പിച്ചത്. അതുപോലെ ആര്ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ അന്‍സിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാന്‍ സാധ്യത കുറവായിരിക്കുമെന്ന്. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക് ചാന്ദ്നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ദൃശ്യം കിട്ടിയല്ലോ,' അന്‍സിബ പറഞ്ഞു.
ഏതെങ്കിലും സിനിമയില്‍ അഭനയിച്ചതില്‍ റിഗ്രെറ്റ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അന്‍സിബയുടെ മറുപടി. അത് ഏത് സിനിമയാണെന്ന് പറയുന്നില്ലെന്നും അത് അവരെ കുറ്റം പറയുന്നതുപോലെയാകില്ലേയെന്നും അന്‍സിബ ചോദിച്ചു.ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് എല്ലാവര്ക്കും അറിയാമെന്നായിരുന്നു അന്‍സിബയുടെ മറുപടി. മറ്റാരുമല്ല അത് നടന് സൂര്യയാണെന്നും അന്‍സിബ പറഞ്ഞു.
ഏതെങ്കിലും ഗോസിപ്പുകള്‍ കേട്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നായിരുന്നു അന്‍സിബയുടെ മറുപടി. എന്റെ വിവാഹം കഴിഞ്ഞെന്ന ഗോസിപ്പുകളാണ് കൂടുതലായി കണ്ടത്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ടെന്നും അന്‍സിബ പറയുന്നു.
വിവാഹം എന്നുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്. ഇഷ്ടപ്പെടുന്ന ആളെ കണ്ടാല്‍ വിവാഹം കഴിക്കാമെന്നാണ് അവര്‍ക്ക് നല്കുന്ന മറുപടി. എന്നെ മനസിലാക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയായി എത്തേണ്ടതെന്ന് ആഗ്രഹമുണ്ട്. ചില ഗോസിപ്പുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്, അന്‍സിബ പറഞ്ഞു.